താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക് ഓരോ താരങ്ങളും. അതുകൊണ്ടുതന്നെ താരങ്ങളുടെ ഓരോ വിശേഷങ്ങളും അറിയാൻ ഇവർ കാതോർത്ത് ഇരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറു ള്ളത്.
ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ കാണുന്ന താരത്തെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുമോ? അങ്ങനെ സാധിച്ചാൽ നിങ്ങൾ ഒരു കിടിലൻ സിനിമാപ്രേമി തന്നെ. ഇനി സാധിച്ചില്ലെങ്കിലും കുഴപ്പമില്ല താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും.
View this post on Instagram
ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. ജയറാം ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഇതിനിടയിൽ തമിഴിലും അനിഖക്ക് വേഷങ്ങൾ ലഭിച്ചു.
തമിഴകത്തിൻ്റെ തല അജിത്തിനൊപ്പം രണ്ട് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തു അനിഖ. ഈ രണ്ടു ചിത്രവും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. നിരവധി ആരാധകരെയാണ് താരത്തിന് തമിഴിൽ ഈ ചിത്രങ്ങളിലൂടെ ലഭിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പവും താരം അഭിനയിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ സജീവമാണ് താരം.