മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആനന്ദി. കായൽ ആനന്ദി എന്ന പേരിലാണ് ഇവർ തമിഴ് സിനിമയിൽ അറിയപ്പെടുന്നത്. നിലവിൽ തെന്നിന്ത്യയിലെ തന്നെ ഏറ്റവും കഴിവുള്ള നടിമാരിലൊരാളാണ് ഇവർ. അടുത്തിടെ റിലീസ് ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവർ ആയിരുന്നു. ഇത്തരത്തിൽ നായികാപ്രാധാന്യമുള്ള വേഷങ്ങളിൽ ആണ് ഇവരെ അധികം കാണാറുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിൻ്റെ വിവാഹം. ആരോടും പറയാതെ പെട്ടെന്ന് ആയിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ചിത്രങ്ങൾ പുറത്തുവന്നതിനു ശേഷമാണ് വിവാഹം കഴിഞ്ഞ വാർത്ത പ്രേക്ഷകർ അറിയുന്നത് തന്നെ. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ വിവാഹവാർത്ത രഹസ്യമാക്കി വച്ചത്? ഇതിനോട് പ്രതികരിക്കുകയാണ് കായൽ ആനന്ദി ഇപ്പോൾ.
“കൊവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അടുത്ത വീട്ടുകാരും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈയൊരു അവസ്ഥയിൽ വിവാഹം കഴിക്കുമ്പോൾ മറ്റുള്ളവരുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് വിവാഹത്തിൽ അധികം ആളുകൾ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിൽ ഞങ്ങളെത്തിയത്. എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് അറിയാം. ഞങ്ങൾക്ക് അത് മാത്രം മതി”- താരം പ്രതികരിക്കുന്നു.
പ്രഭു സോളമൻ സംവിധാനം ചെയ്ത കായൽ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സോക്രട്ടീസ് എന്നാണ് ആനന്ദിയുടെ ഭർത്താവിൻറെ പേര്. ആനന്ദി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അലാവുദ്ദീനും അത്ഭുത ക്യാമറാവും. ഈ ചിത്രത്തിൻറെ കോ – ഡയറക്ടറാണ് സോക്രട്ടീസ്. ഈ സിനിമയുടെ സെറ്റിൽ നിന്നും ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് വീട്ടുകാർ സമ്മതിച്ചതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.