ഹിറ്റ് സീരിയല്‍ കുടുംബവിളക്കില്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് നടി അമൃത നായരുടെ ജീവിതം മാറിമറിയുന്നത്. ഈ താരം അവതരിപ്പിച്ച ശീതള്‍ എന്ന കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു. ഇന്നും ഈ പേരില്‍ ആണ് താരം അറിയപ്പെടുന്നത്. എന്നാല്‍ മറ്റു ചില കാരണത്താല്‍ പിന്നീട് കുടുംബവിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത. ഇടയ്ക്കിടെ സ്റ്റാര്‍ മാജിക് വേദിയിലും അമൃത എത്താറുണ്ട്. കഴിഞ്ഞദിവസം അതിഥിയായി എത്തിയപ്പോള്‍ , വാലന്റ്റൈന്സ് ഡേ ദിനത്തില്‍ തനിക്ക് കിട്ടിയ തേപ്പ് കഥയാണ് നടി വെളിപ്പെടുത്തിയത്.
തനിക്ക് ഒരു സീരിയസ് പ്രണയബന്ധം ഉണ്ടായിരുന്നു . രണ്ടുപേരുടെയും വീട്ടുകാര്‍ അറിയുമായിരുന്നു ഈ ബന്ധം, അവര്‍ക്കൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒന്നരവര്‍ഷത്തോളം ആ ബന്ധം മുന്നോട്ട് പോയി. എന്നാല്‍ അയാള്‍ എന്നെ ഭംഗിയായി തേച്ചിട്ടുപോയെന്ന് അമൃത പറഞ്ഞു. അന്ന് അദ്ദേഹത്തിന്റെ പേരടക്കം കൈയ്യില്‍ പച്ച കുത്തിയിരുന്നു.
എന്നാല്‍ തേപ്പ് കിട്ടിയപ്പോള്‍ ആ പേര് അമൃത മായ്ച്ചുകളയുകയും , അവിടെ മറ്റൊരു ഡിസൈന്‍ ആക്കുകയും ചെയ്തു. ഇന്നും ഇത് താരത്തിന്റെ കയ്യില്‍ ഉണ്ട്.
ഒരിക്കല്‍ അങ്ങനെ സംഭവിച്ചു എന്ന് കരുതി താന്‍ ഇനി പ്രണയിക്കാതിരിക്കില്ലെന്നും നടി പറഞ്ഞു. സിംഗിള്‍ ലൈഫിനോട് തനിക്ക് തീരെ താല്പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. അവനേക്കാള്‍ സുന്ദരനും വിദ്യാഭ്യാസമുള്ളവനും ആയ ഒരാളെ താന്‍ പ്രണയിച്ച് വിവാഹം കഴിക്കുമെന്നും അമൃത പറഞ്ഞു.