ഒരുകാലത്ത് സിനിമയിലും സീരിയലും അഭിനയിച്ചിട്ടുള്ള നടിയാണ് അമ്പിളി ദേവി. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്ന അമ്പിളി ശക്തമായി തിരിച്ചുവരമാണ് നടത്തിയത്. രണ്ടാം വരവില്‍ സ്വന്തമായി യൂട്യൂബ് ചാനലും കൂടി ആരംഭിച്ചു ഈ താരം. 2023 അമ്പിളിയെ സംബന്ധിച്ച് നല്ല വര്‍ഷമായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ ഒരു അവാര്‍ഡ് സ്വന്തമാക്കാനും ഈ നടിക്ക് സാധിച്ചു. അവാര്‍ഡ് കിട്ടിയ സന്തോഷവും താരം പങ്കുവെച്ചു.
തനിക്കൊരുപാട് സന്തോഷമുള്ള ദിവസമാണ് ഇതെന്നും അമ്പിളി പറയുന്നു. നമ്മുടെയെല്ലാം പ്രിയങ്കരനായ കലാഭവന്‍ മണിച്ചേട്ടന്റെ പേരിലുള്ള അവാര്‍ഡ് എനിക്ക് ലഭിച്ചു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കനല്‍പ്പൂവിലെ കാവേരിയെന്ന കഥാപാത്രത്തിലൂടെയായാണ് ഈ അംഗീകാരം തേടിയെത്തിയത്. ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചിട്ടുള്ളതെന്നും നടി പറഞ്ഞു. ഒപ്പം പ്രേക്ഷകര്‍ക്കും അമ്പിളി നന്ദി അറിയിച്ചു.
അതേസമയം മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പമായാണ് അമ്പിളി ദേവി അവാര്‍ഡ് സ്വീകരിക്കാനായെത്തിയത്. വിഷമഘട്ടങ്ങളിലെല്ലാം തന്നെ പിന്തുണച്ച വ്യക്തിയാണ് ജീജാന്റിയെന്നും താരം പറഞ്ഞു.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ലഭിച്ച പുരസ്‌കാരമാണ് ഇതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. എന്റെ മക്കളും അച്ഛനും അമ്മയുമൊന്നും സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ എനിക്കീയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല. ഇനിയും എല്ലാവരുടേയും പിന്തുണ കൂടെയുണ്ടാവണമെന്നുമായിരുന്നു അമ്പിളി പറയുന്നു.