മലയാള സീരിയൽ ചരിത്രത്തിൽ അധികം പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണ് അമ്മ അറിയാതെ എന്ന സീരിയൽ പറയുന്നത്. ഏഷ്യാനെറ്റിൽ വൈകിട്ട് 7:30ന് ആണ് ഈ സീരിയൽ സംരക്ഷണം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥയുമായി എത്തിയ സീരിയലിനെ വളരെ പെട്ടെന്ന് തന്നെയാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തത്. അനാഥത്വത്തിൽ വളരേണ്ടി വന്ന ഒരു പെൺകുട്ടി അമ്മയോട് പ്ര.തികാരം ചെയ്യാൻ പോകുന്നതും, എന്നാൽ സത്യാവസ്ഥ മനസ്സിലാക്കി അമ്മയെ സ്നേഹിക്കാൻ തുടങ്ങുന്നതും ആണ് സീരിയലിന്റെ കഥ.
അലീന എന്ന കേന്ദ്ര കഥാപാത്രമാണ് സീരിയലിന്റെ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. ശ്രീതു കൃഷ്ണൻ എന്ന നടി ആണ് അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അലീന എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. അലീന എന്ന കഥാപാത്രത്തെ മാത്രമല്ല, അലീനയെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണ എന്ന നടിയെയും മലയാളികൾ ഏറ്റെടുത്തു. ഇപ്പോൾ സീരിയലിൽ ഒരു പുതിയ കഥാപാത്രം കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
അമ്പാടി അർജുനൻ എന്ന കഥാപാത്രമാണ് പുതുതായി വന്നിരിക്കുന്നത്. നിഖിൽ നായർ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി നിഖിൽ. മലയാളികൾക്ക് ഒരു പുതുമുഖം ആണെങ്കിലും തെലുങ്കിലെ ഒരു സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ ആണ്. മലയാള സിനിമയിലും തിളങ്ങിയ നടി കസ്തൂരി ആണ് ഈ സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നട സീരിയലിലും വളരെ സജീവമാണ് നിഖിൽ.