മൈന എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമലപോള്‍. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഈ താരം മറ്റു ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന നീലത്താമരയില്‍ അമല അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മൈന എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട് ഈ താരം . പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം ഒന്നിച്ച് വന്നപ്പോഴും ഈ താരം തളര്‍ന്നില്ല. തന്റെ ജോലിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന അമല, ജീവിത പ്രശ്നങ്ങളും കരിയറും തമ്മില്‍ കൂട്ടി കലര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ അഭിനയജീവിതത്തില്‍ തിളങ്ങാന്‍ ഈ നടിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല. താരം പങ്കുവെച്ച ചില ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആദ്യത്തെ അമലയും ഇപ്പോഴത്തെ അമലയെയും താരതമ്യം ചെയ്യുകയാണെങ്കില്‍ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്.
View this post on Instagram
ഇപ്പോള്‍ അമല പോള്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
നടി തന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
രഞ്ജിഷ് ഹി സഹി എന്ന വെബ് സീരിസിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് അമല പോള്‍. എഴുപതുകളില്‍ ശ്രദ്ധേയയായ നടി പ്രവീണ ബാബിയായിട്ടാണ് അമല പോള്‍ വെബ് സീരീസില്‍ എത്തുന്നത്.
View this post on Instagram
‘ഓണ്‍സ്ക്രീനില്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിയ്ക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. അവള് ആഗ്രഹിച്ച പ്രണയത്തിന് വേണ്ടി എന്തും ചെയ്യും’ എന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അമല പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് എഴുതിയത്.