പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യയിലെമ്പാടും ആരാധകരുള്ള നടനാണ് ഫഹദ്. ഇപ്പോഴിതാ ഫഹദിനെ കുറിച്ച് സംസാരിക്കുകയാണ് അല്ലു അർജുൻ. അദ്ദേഹം ഒരു അസാമാന്യ നടനാണ് എന്നാണ് അല്ലു പറയുന്നത്. ഒരു സാധാരണ വില്ലൻ വേഷം അല്ല ഇത്. മികച്ച ഒരു നടനെ ഈ വേഷം ചെയ്യുന്നതിന് അത്യാവശ്യമായിരുന്നു. ഫഹദിനെ പോലെ തന്നെ ഒരാളെയാണ് തേടിയിരുന്നത്.
മികച്ച സ്റ്റാർ വാല്യുവും അഭിനയമികവും അദ്ദേഹത്തിനുണ്ട്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെ ചെയ്യാം എന്ന് സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് മികച്ച ഒരു അനുഭവമായിരുന്നു തനിക്ക്. അദ്ദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളും താൻ കണ്ടിട്ടുണ്ട്. അവയിലെ പ്രകടനങ്ങൾ എല്ലാം തന്നെ ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് സന്തോഷകരമായ അനുഭവം ആയിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്.
അദ്ദേഹത്തിൻറെ രീതികൾ തന്നെ ഒരുപാട് ആകർഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതിയല്ല അദ്ദേഹത്തിനുള്ളത്. ആ രീതി തന്നെ അത്ഭുതപ്പെടുത്തി. തൻറെ ഡയലോഗുകൾ സ്വയം എഴുതി പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടൻ അങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടില്ല. അദ്ദേഹം സംസാരിക്കുന്നത് തെലുങ്ക് വളരെ നന്നായി അറിയുന്ന ഒരു വ്യക്തിയെ പോലെയാണ്.
വളരെ ആദരവ് തോന്നി അദ്ദേഹത്തോട്. സിനിമയിലെ അണിയറ പ്രവർത്തകർക്കടക്കം അങ്ങനെ ഒരു അനുഭവമാണ് എന്നാണ് താൻ മനസ്സിലാക്കിയത്. ഒരു അഭിമുഖത്തിലാണ് താരം ഇങ്ങനെ സംസാരിച്ചത്. ചിത്രത്തിൽ ഒരു രക്തചന്ദന കടത്തുകാരൻ ആണ് അല്ലുഅർജുൻ. ഏതാണ്ട് 70 കോടി രൂപയാണ് ചിത്രത്തിലെ താരം പ്രതിഫലമായി വാങ്ങിയത് എന്നാണ് വാർത്തകൾ.