Bigboss

നാളെ അപ്‌സരയുടെ അച്ഛനെ വിളിക്കില്ല, അമ്മയെ വിളിക്കില്ല എന്നതില്‍ എന്താണ് ഉറപ്പ്. ഒരു സ്ത്രീയ്ക്കാണ് ആ ഇടി കൊണ്ടിരുന്നതെങ്കില്‍ അവര്‍ മരിച്ചു പോയേനെ

ഇത്തവണത്തെ മലയാളം ബിഗ്ബോസിൽ വലിയ രീതിയിൽ ആരാധകരെ ഉണ്ടാക്കിയ താരമാണ് അപ്സര.കഴിഞ്ഞ ദിവസം സിജോയെ മുഖത്ത് ഇടിച്ചതിന്റെ പേരില്‍ അസി റോക്കി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. റോക്കിയുമായി പലവട്ടം അപ്‌സരയ്ക്ക് വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ റോക്കിയുടെ പ്രൊവോക്കേഷനെക്കുറിച്ച് സംസാരിക്കുകയാണ് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി.ഫില്‍മിബീറ്റിനോടാണ്സംസാരിക്കുന്നത്.

- Advertisement -

അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,അസി റോക്കി എല്ലാവരേയും പ്രൊവോക്ക് ചെയ്യാറുണ്ട്. അത് അയാളുടെ ഗെയിമിന്റെ ഭാഗമാണ്. അതില്‍ അയാളെ തെറ്റ് പറയാന്‍ പറ്റില്ല. ഈ ഗെയിമേ അങ്ങനെയാണ്. ഇതൊരു മൈന്റ് ഗെയിം ആണ്. അവിടെ ഇഷ്യൂസ് ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. റോക്കിയുടെ സ്ട്രാറ്റജിയാകാം, അയാള്‍ ടാര്‍ജറ്റ് ചെയ്തത് ഒട്ടും പെര്‍ഫോം ചെയ്യാത്തവരെയല്ല. മറിച്ച് നന്നായി കണ്ടന്റ് കൊടുക്കുന്ന, നന്നായി പെര്‍ഫോം ചെയ്യുന്നവരെയാണ്.

മാനസികമായി തളര്‍ത്താം എന്നാകും കരുതിയത്. നേരത്തെ ക്യാപ്റ്റന്‍സി ടാസ്‌കിന്റെ സമയത്ത് പറഞ്ഞിരുന്നു. നല്ല ക്യാപ്റ്റന്‍ ആണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ആ കൊള്ളാം എന്ന് പറയേണ്ടി വരികയായിരുന്നു. അപ്‌സരയെ മനപ്പൂര്‍വ്വം ചൊറിയുകയായിരുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ആരായാലും പ്രതികരിക്കുമല്ലോ. അപ്‌സര എന്തായാലും പ്രതികരിക്കുമെന്ന് തനിക്ക് അറിയാമെന്നും ്അദ്ദേഹം പറയുന്നു.
അപ്‌സരയുടെ വീട്ടുകാരേയോ സുഹൃത്തുക്കളേയോ, അപ്‌സരയ്ക്ക് ഇഷ്ടമുള്ള, അപ്‌സരയെ ഇഷ്ടപ്പെടുന്നവരെ പറഞ്ഞാല്‍ അപ്‌സര ചാടിക്കേറി പ്രതികരിക്കും. മൂന്നാര്‍ പോയപ്പോള്‍ വണ്ടി വേറൊരു വണ്ടിയില്‍ തട്ടിയിരുന്നു. ഞങ്ങളുടെ കുടുംബം മൊത്തമുണ്ടായിരുന്നു. അപ്‌സരയ്ക്ക് വേണമെങ്കില്‍ വണ്ടിയില്‍ നിന്നും ഇറങ്ങാതിരിക്കാമായിരുന്നു. പക്ഷെ അയാള്‍ എന്നെ തമിഴില്‍ തെറിവിളിച്ചപ്പോള്‍ അപ്‌സര ഇറങ്ങി വന്നു. ഒടുവില്‍ അപ്‌സരയെ ഞാന്‍ പിടിച്ചു മാറ്റേണ്ടി വന്നുവെന്ന് ഭര്‍ത്താവ് പറയുന്നുണ്ട്.അവനവന്റെ കാര്യം മാത്രം നോക്കി നില്‍ക്കുന്ന ആളല്ല അപ്‌സര. ബിഗ് ബോസില്‍ ആണ്ണുങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മാസും പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ഈ പെണ്‍കുട്ടി എന്തിനാണ് ഇങ്ങനെ പറയുന്നത്? ഒരു പെണ്‍കുട്ടി ഇങ്ങനെയൊക്കെ ഒച്ചയിടാന്‍ പാടുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകും. അവരോട് എനിക്ക് പറയാനുള്ളത് ആണ് പെണ്ണ് എന്ന വ്യത്യാസമൊന്നും ഇന്നത്തെ കാലത്തില്ല. നാളെ അപ്‌സരയുടെ അച്ഛനെ വിളിക്കില്ല, അമ്മയെ വിളിക്കില്ല എന്നതില്‍ എന്താണ് ഉറപ്പ്. അയാള്‍ പ്രൊവോക്ക്ഡ് ആയി സിജോയുടെ മുഖത്ത് ഇടിച്ചു. വെറുതെ ഇടിച്ചതല്ല. സിജോ ആയതിനാല്‍ അത് തടുക്കാന്‍ സാധിച്ചു. ഒരു സ്ത്രീയ്ക്കാണ് ആ ഇടി കൊണ്ടിരുന്നതെങ്കില്‍ അവര്‍ മരിച്ചു പോയേനെ

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

52 mins ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

1 hour ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

2 hours ago