Celebrity news

നീ വേറെ വിവാഹം കഴിക്കരുത് ഞാൻ മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്.സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു

മലയാളികൾക്ക് സുപരിചിതമായ താരമാണ് കൊല്ലം സുധി. താരത്തിന്റെ വിയോഗം മലയാളികൾക്ക് ഇപ്പോളും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.കോമഡി ഉത്സവം ഉൾപ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവർക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളിൽ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകർക്ക്. കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളിൽ സുധി വേഷമിട്ടിട്ടുണ്ട്. സുധിയുടെ വേർപാട് സംഭവിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴും ആ സങ്കടത്തിന്റെ ഭാരവും പേറി മൂന്നുപേർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്.ഇപ്പോഴിതാ സുധിയെ കുറിച്ച് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

- Advertisement -

മരിച്ചുവെന്ന് കേട്ടപ്പോൾ മരവിച്ച് ഒരിരുപ്പായിരുന്നുവെന്ന് രേണു പറയുന്നു. മൃതദേഹം കാണാനുള്ള കരുത്തില്ലായിരുന്നുവെന്നും രേണു കൂട്ടിച്ചേർത്തു. ‘എനിക്ക് രണ്ട് ആൺകുട്ടികളാണ്. അവരെ സുധി ചേട്ടൻ എന്നെ ഏൽപ്പിച്ച് പോയതാണ്. അതുകൊണ്ടാണ് എല്ലാം കടന്ന് ഞാൻ വന്നത്. നമ്മൾ അടിഞ്ഞുപോയാൽ അവരേയും അത് ബാധിക്കും.”അപകടം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുധി ചേട്ടൻ എന്നെ വിളിച്ചിരുന്നു. മകനെ കാണാനുള്ള ആ​ഗ്രഹം പറഞ്ഞാണ് വിളിച്ചത്. വീഡിയോ കോളിലൂടെ ഞാൻ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഞാൻ ഉണർന്ന് നോക്കിയപ്പോൾ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നിൽക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോൾ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവർ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.’സുധി ചേട്ടൻ ജീവിനോടെയുണ്ടല്ലോ അല്ലെയെന്ന് എല്ലാവരോടും ഞാൻ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും എന്റെ കിളിപോയി മരവിച്ച അവസ്ഥയിലായി ഞാൻ.’

മരിച്ച് കിടക്കുമ്പോഴുള്ള സുധി ചേട്ടന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ആംബുലൻസിൽ സുധി ചേട്ടനൊപ്പം ഞാനും കിച്ചുവുണ്ടായിരുന്നു.അപ്പോൾ ഞങ്ങൾ രണ്ടുപേരും സുധി ചേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടു. ചിലോപ്പോൾ ബോഡി അനങ്ങിയതിന്റെ വല്ലതുമാകും. പക്ഷെ ഞങ്ങൾക്ക് കൂർക്കം വലിപോലെയാണ് കേട്ടത്. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു.”എന്റെ മുഖത്തേക്ക് നോക്കിയിരിക്കുമായിരുന്നു. ‍‍ഞാൻ മരിച്ചാൽ നീ വേറെ കല്യാണം കഴിക്കുമോയെന്ന് സുധി ചേട്ടൻ ചോദിക്കുമായിരുന്നു. നീ വേറെ വിവാഹം കഴിക്കരുത് ഞാൻ മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ സുധി ചേട്ടനുമായുള്ള വിവാ​ഹത്തിനുശേഷം ഈ വാഹനാപകടം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.

 

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

6 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

7 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

8 hours ago