അക്ഷയ് കുമാർ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് ഇദ്ദേഹം. ഏതാണ്ട് 140 കോടിയോളം രൂപയാണ് ഒരു ചിത്രത്തിന് അക്ഷയ് കുമാർ പ്രതിഫലമായി കൈപ്പറ്റുന്നത്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിലും ഇന്ത്യൻ സിനിമാലോകത്തും ശ്രദ്ധനേടുന്നത്.
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ മുഖമാണ് അല്ലുഅർജുൻ. താരം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ആണ് പുഷ്പ. ഒരു ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു ഇത്. രണ്ടു ഭാഗങ്ങൾ ആണ് ചിത്രത്തിന് ഉള്ളത്. രണ്ടാം ഭാഗം ഉടൻ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തകാലത്തായി ബോളിവുഡ് ചിത്രങ്ങൾക്ക് മേൽ തെന്നിന്ത്യൻ സിനിമകൾ ആധിപത്യം നേടുന്നു എന്ന് ചർച്ചകൾ നടക്കുന്നുണ്ട്.
ഇതിനോട് പ്രതികരിച്ച അക്ഷയ് കുമാർ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ദയവായി രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കരുത്. അങ്ങനെ ചെയ്യുന്നത് നിർത്തുക. തെന്നിന്ത്യൻ ഉത്തരേന്ത്യൻ ചിത്രങ്ങൾ എന്ന വേർതിരിവുകൾ ഒന്നുമില്ല. ഒരു വ്യവസായം എന്ന നിലയിൽ നമ്മൾ എല്ലാവരും ഒന്നാണ്. ഇന്ത്യൻ പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രങ്ങൾ ചെയ്യുന്നത്.
അല്ലുഅർജുൻ ഉറപ്പായിട്ടും തൻറെ ഒപ്പം അഭിനയിക്കേണ്ടി വരും. അതുപോലെ തന്നെ മറ്റു തെന്നിന്ത്യൻ അഭിനേതാക്കൾ കൊപ്പം താനും അഭിനയിക്കേണ്ടി വരും. അക്ഷയ് കുമാർ പറയുന്നു. ഈ വരികൾ ഇരുവരും ഒരുമിച്ച് ചിത്രം ഉണ്ടാകും എന്ന രീതിയിലാണ് ചില ആരാധകർ വ്യാഖ്യാനിക്കുന്നത്.