കാഴ്ചക്കാര്‍ ഏറെയുള്ള ഷോ ആയിരുന്നു ബിഗ് ബോസ്. ഇതുവരെ കണ്ടതില്‍ നിന്ന് തീര്‍ത്തും വേറിട്ട് ഒരു പരിപാടി തന്നെയായിരുന്നു ബിഗ് ബോസ്. മറ്റു ഭാഷകളില്‍ ആരംഭിച്ച ബിഗ് ബോസ് അവിടെ വിജയം കണ്ടതിനു ശേഷമാണ് മലയാളത്തിലേക്ക് വന്നത്. അവസാനത്തെ ബിഗ് ബോസും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിലെ ഒരു മത്സരാര്‍ത്ഥിയായിരുന്നു അഖില്‍.
നേരത്തെ കോമഡി ഷോകളില്‍ അഖില്‍ പങ്കെടുത്തിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസിന് പിന്നാലെ സിനിമയിലും അഖിലിന് അവസരം ലഭിച്ചു. ഇതിനിടെ അവതാരകനായും അഖില്‍ എത്തിയിട്ടുണ്ട്.
അപ്രതീക്ഷിതമായാണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് താരം പുറത്ത് പോയത്. നല്ല മത്സരം തന്നെയായിരുന്നു അഖില്‍ കാഴ്ചവച്ചത്. എന്നാല്‍ താരത്തിന്റെ ചില നിലപാടുകള്‍ പ്രേക്ഷകര്‍ക്ക് അത്ര രസിച്ചില്ല. ഇതോടുകൂടിയാണ് പ്രേക്ഷക സപ്പോര്‍ട്ട് കുറഞ്ഞു വന്നത്. ഇപ്പോള്‍ ബിഗ് ബോസ് വീടിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ഷോ കഴിഞ്ഞതിനുശേഷം ആ വീട് തനിക്ക് ഒരുപാട് മിസ്സ് ചെയ്തു എന്ന് അഖില്‍ പറയുന്നു.
എല്ലാവരും തമാശയ്ക്ക് പറയും അയ്യോ ഞാനവിടെ നിന്ന് ഇറങ്ങി, രക്ഷപ്പെട്ടു എന്ന്. പക്ഷെ ആ വീട് നമുക്ക് സന്തോഷവും സങ്കടവും എല്ലാം തരുന്ന വീട് ആണ്. എന്തൊക്കെ പറഞ്ഞാലും ആ വീട് മിസ് ചെയ്യും.
ബിഗ് ബോസിന്റെ മുംബൈയിലെ സെറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അതിനകത്ത് ഒരു മരം ഉണ്ട്. ഇതില്‍ നിന്നും എപ്പോഴും അടിച്ച് വാരിക്കൊണ്ടിരിക്കും. ഷൂട്ടെല്ലാം കഴിഞ്ഞിട്ട് ആ വീടിന്റെ ഫോട്ടോ എവിടെയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടു, ഇല വീണ് ആ വീട് കാട് പിടിച്ചു. നമ്മള് ദിവസേന വൃത്തിയാക്കുന്ന വീടല്ലേ. അപ്പോള്‍ നമുക്ക് ഭയങ്കര വിഷമം തോന്നി. കാരണം നമ്മള് സ്വന്തം വീടായി നോക്കിയതാണ്. ആ വീട് കാട് പിടിച്ച് ആരും നോക്കാനില്ലെന്ന ഫീല്‍ ആയിപ്പോയി. സംഭവം സെറ്റ് ആണ്. പക്ഷെ വിഷമം ആയി അഖില്‍ പറഞ്ഞു.