ഐശ്വര്യ രജനികാന്ത് ചിത്രമായിരുന്നു ലാല്‍ സലാം.ഐശ്വര്യയുടെ ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നു എന്ന് കൂടെ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ അതിലും വലുതായി. എന്നാല്‍ സിനിമ അമ്പേ പരാജയപ്പെട്ടു.ചിത്രത്തിന്റെ എഡിറ്റിങ് ശരിയല്ല, രജനികാന്തിനെ അനാവശ്യമായി കൊണ്ടു വന്നു, രജനിയുടെ റോളിന് ദൈര്‍ഘ്യമില്ല എന്നൊക്കെ പറഞ്ഞാണ് ആളുകള്‍ ചിത്രത്തെ വിമര്ശിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ അതിന് വ്യക്തത നല്കുന്ന തരത്തില്‍ ഐശ്വര്യ രജിനികാന്ത് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.ലാല്‍ സലാം ഒരു രജിനികാന്ത് ചിത്രമല്ല എന്നാണ് ഐശ്വര്യ നല്കുന്ന വിശദീകരണം. സത്യത്തില്‍ സെന്തിലിനെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാക്കി പരിഗണിച്ചിരുന്നത്. രജനികാന്തിന്റേത് ഒരു എക്സ്റ്റന്റഡ് കാമിയോ റോള്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ അവസാനത്തെ പത്ത് മിനിട്ടിലാണ് രജിനികാന്തിന്റെ മൊഹിദീന് ഭായ് എന്ന കഥാപാത്രം വരുന്നത്. എന്നാല്‍ എഡിറ്റിങ് ടേബിളില്‍ എത്തിയപ്പോള്‍ ഐശ്വര്യ ചെറുതായി അതിലൊരു മാറ്റം കൊണ്ടുവന്നതാണ് പ്രശ്നമായത്.
അതെ സമയം രജിനികാന്ത് ചിത്രം എന്ന രീതിയിലാണ് പലരും സിനിമ കാണാന്‍ വരുന്നത്. അങ്ങനെയാവുമ്പോള്‍ കാത്തിരുന്ന്, കാത്തിരുന്ന് അവസാനം ലാസ്റ്റ് ഒരു പത്ത് മിനിട്ട് മാത്രം രജിനിയെ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ അത് ഉള്‍ക്കൊള്ളണം എന്നില്ല. അതിന്റെ കൊമേര്‍ഷ്യല്‍ സൈഡ് കൂടെ നോക്കിയതിന് ശേഷം, രജിനികാന്ത് വരുന്ന ഭാഗം ആദ്യ പകുതിയില്‍ തന്നെ ഉള്‍പ്പെടുത്തുകയായിരുന്നു. അതാണ് ചിത്രത്തില്‍ ഒരു ചേര്‍ച്ചക്കുറവ് സംഭവിച്ചത് എന്ന് ഐശ്വര്യ പറയുന്നുണ്ട്.