അഭിനയരംഗത്ത് സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന നടിയാണ് അഹാന കൃഷ്ണ. ഒരു കലാ കുടുംബത്തില്‍ ജനിച്ച അഹാന അച്ഛന് പിന്നാലെയാണ് സിനിമയിലേക്ക് എത്തിയത്. ബാലതാരമായി എത്തി പിന്നീട് ലൂക്ക എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു, സിനിമയിലെ നായകന് ടോവിനോ തോമസ് ആയിരുന്നു. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ അവസരം ഒന്നും നടിയെ തേടി എത്തിയിരുന്നില്ല.
അവസരങ്ങള്‍ ഒന്നും ലഭിക്കാതെ വന്നതോടെയാണ് തന്റേതായ രീതിയില്‍ അഹാന ഒരു ആല്‍ബം സംവിധാനം ചെയ്തത്. അങ്ങനെ തനിക്ക് സംവിധാനത്തിലും കഴിവുണ്ടെന്ന് താരം തെളിയിച്ചു.
ഇപ്പോള്‍ ഇതാ മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ബ്ലൂ ഡെനിം ഷോര്‍ട്സും ടോപ്പും അതിനു മുകളില്‍ റെയ്ന്‍കോട്ടും ധരിച്ചു നില്ക്കുന്ന ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തത്. മാലിദ്വീപും റെയ്ന്‍കോട്ടും എന്നാല്‍ അലുവയും മത്തിക്കറിയും എന്ന് പറയുന്ന പോലുള്ള കോംബോ ആണോ എന്നാണ് അഹാനയുടെ ചോദ്യം.
അതേസമയം നേരത്തെ തന്റെ കുടുംബത്തിനൊപ്പം മാലിദ്വീപില്‍ എത്തിയിരുന്നു നടി. ഇവിടെനിന്ന് അടിച്ചുപൊളിച്ച് നടന്ന ചില ചിത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചു. അവധി ആഘോഷിക്കാന്‍ അഹാന സ്ഥിരം പോകാറുള്ള സ്ഥലമാണ് ഇത്. മാലിദ്വീപിനോടുള്ള നടിയുടെ ഇഷ്ടത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.
View this post on Instagram
അതേസമയം പതിവുപോലെ അഹാനയുടെ വസ്ത്രധാരണയെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ എത്തി . നേരത്തെ ഷോട്സ് ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും സൈബര്‍ ആക്രമണം ഉണ്ടായി. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് അറിയിച്ചുകൊണ്ട് വീണ്ടും വീണ്ടും കിടിലന്‍ ചിത്രങ്ങളാണ് നടി ഷേയര് ചെയ്യുന്നത്.