Film News

ഞാന്‍ ഒരു മലയാളിയാണ്, എനിക്ക് ഒരു ഹഗ് തരുമോ; സൂര്യയ്ക്ക് ഒപ്പമുള്ള അഹാനയുടെ ഫാന്‍ ഗേള്‍ മൊമേന്റ്-വൈറലായി വീഡിയോ

മലയാളികളുടെ പ്രിയ യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായി സിനിമയില്‍ എത്തിയ താരം ബാലതാരമായും നായികയായും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.

- Advertisement -

നിരവധി മികച്ച ചിത്രങ്ങളിലാണ് അഹാന നായികയായിട്ടുള്ളത്. താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ‘ഫാന്‍ ഗേള്‍ മൊമന്റ്’ വിഡിയോയാണ്.

ചെന്നൈയിലെ വൈഷ്ണവ് കോളജ് ഫോര്‍ വുമനില്‍ അഹാന, വിഷ്വല്‍ കമ്യൂണിക്കേന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘സിങ്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൂര്യ കോളജില്‍ എത്തിയ സമയത്ത് എടുത്തൊരു വിഡിയോയാണ് വൈറലാകുന്നത്. അഹാന
സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വിഡിയോയാണിത്.

താനൊരു മലയാളിക്കുട്ടിയാണെന്ന മുഖവുരയോടെയാണ് അഹാന സൂര്യയോട് സംസാരിക്കുന്നത്. തനിക്കൊരു ഹഗ് വേണമെന്നും അതിനു ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി നല്‍കുമോ എന്നും താരം ചോദിക്കുന്നുണ്ട്.

എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷേ നടിയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

എല്ലാവര്ക്കും വേണ്ടി ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്കൊപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അഹാനയെ സ്റ്റേജിലേക്ക് വിളിക്കുന്നത്. തുടര്ന്ന് സ്റ്റേജിലെത്തിയ അഹാന സൂര്യയ്‌ക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

സൂര്യയുടെ കേരള ഫാന്‍ ഗ്രൂപ്പിലാണ് ഇപ്പോള്‍ ഈ വിഡിയോ വൈറലായത്. ‘അഹാനയുടെ ഫാന്‍ ഗേള് മൊമന്റ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. അഹാന ആരാധകരും സൂര്യ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.

 

 

Abin Sunny

Recent Posts

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

30 mins ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

1 hour ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

2 hours ago

ജാസ്മിനുമായുള്ള ബന്ധം അങ്ങനെയാണ്,ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും .അവളോട് ഉള്ള ഇഷ്ടം സ്ട്രോങ്ങ് ആണ്

കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ…

3 hours ago

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…

3 hours ago

10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് ഇതൊക്കെ പറയുന്നത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…

4 hours ago