മലയാളികളുടെ പ്രിയ യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളായി സിനിമയില്‍ എത്തിയ താരം ബാലതാരമായും നായികയായും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.
നിരവധി മികച്ച ചിത്രങ്ങളിലാണ് അഹാന നായികയായിട്ടുള്ളത്. താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് തമിഴ് താരം സൂര്യക്കൊപ്പമുള്ള അഹാന കൃഷ്ണയുടെ ‘ഫാന്‍ ഗേള്‍ മൊമന്റ്’ വിഡിയോയാണ്.
ചെന്നൈയിലെ വൈഷ്ണവ് കോളജ് ഫോര്‍ വുമനില്‍ അഹാന, വിഷ്വല്‍ കമ്യൂണിക്കേന്‍ ബിരുദ വിദ്യാര്ഥിയായിരുന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘സിങ്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സൂര്യ കോളജില്‍ എത്തിയ സമയത്ത് എടുത്തൊരു വിഡിയോയാണ് വൈറലാകുന്നത്. അഹാന
സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വിഡിയോയാണിത്.
താനൊരു മലയാളിക്കുട്ടിയാണെന്ന മുഖവുരയോടെയാണ് അഹാന സൂര്യയോട് സംസാരിക്കുന്നത്. തനിക്കൊരു ഹഗ് വേണമെന്നും അതിനു ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി നല്‍കുമോ എന്നും താരം ചോദിക്കുന്നുണ്ട്.
എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷേ നടിയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
എല്ലാവര്ക്കും വേണ്ടി ഒരു ഫോട്ടോ ഈ പെണ്കുട്ടിക്കൊപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അഹാനയെ സ്റ്റേജിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് സ്റ്റേജിലെത്തിയ അഹാന സൂര്യയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.
സൂര്യയുടെ കേരള ഫാന്‍ ഗ്രൂപ്പിലാണ് ഇപ്പോള്‍ ഈ വിഡിയോ വൈറലായത്. ‘അഹാനയുടെ ഫാന്‍ ഗേള്‍ മൊമന്റ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. അഹാന ആരാധകരും സൂര്യ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.