സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നത്തെ പല താരങ്ങളും വളരെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും കൂടുതലും ഇതിലൂടെയാണ് ഇവർ പങ്കുവെക്കാറുള്ളത്. കാരണമെന്തെന്നാൽ ഇന്നത്തെ തലമുറയിൽ വലിയൊരു വിഭാഗവും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരുമായി വളരെ പെട്ടെന്ന് കണക്ട് ചെയ്യുവാൻ ഇതിലൂടെ സാധിക്കുന്നു.
ഡിജിറ്റൽ വിപ്ലവത്തിൽ പ്രധാന പങ്കുവഹിച്ച ഒന്നാണ് സാമൂഹ്യ മാധ്യമങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ ഒരുപക്ഷേ ഇൻസ്റ്റഗ്രാം ആയിരിക്കും താരങ്ങൾക്കിടയിൽ ഏറെ പോപ്പുലർ ആയിട്ടുള്ള ഒന്ന്. കൂടുതലും ചിത്രങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു മാധ്യമമാണ് ഇൻസ്റ്റഗ്രാം. മിക്ക താരങ്ങളും ഇൻസ്റ്റാഗ്രാമിൽ ആണ് ഇന്ന് കൂടുതൽ സജീവം എന്ന് പറയാം. ഇൻസ്റ്റഗ്രാമിലൂടെ ഇൻഫ്ലുവൻസർ ആയിട്ടുള്ള വ്യക്തികളും കുറവല്ല.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കറുത്ത ഫാൻസും വെളുത്ത ഷർട്ടും അണിഞ്ഞു കൊണ്ടാണ് അഹാന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അല്പം ആറ്റിറ്റ്യൂഡ് ഇട്ടുകൊണ്ടുള്ള മുഖഭാവമാണ് ചിത്രത്തിൽ. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
നിരവധി കമൻറുകൾ ആണ് ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത്. മൈക്കിൾ ജാക്സിനെ പോലെയുണ്ട് എന്നുള്ള കമന്റുകളും കുറവല്ല. സാമൂഹ്യ മാധ്യമത്തിൽ വളരെ സജീവമാണ് നടി. ഒരു താര കുടുംബമാണ് നടിയുടേത്.
View this post on Instagram