ഒത്തിരി നല്ല കഥാപാത്രങ്ങളുമായി മലയാളി മനസില്‍ ഇടം നേടിയ നടിയാണ് മഞ്ജു വാര്യര്‍. താരത്തിന് അന്ന് കൊടുത്ത അതേ പദവി തന്നെയാണ് തിരിച്ച് വരവിന് ശേഷവും കൊടുത്തത്. കുറച്ച് കാലം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു പിന്നീട് ശക്തമായ കഥാപാത്രങ്ങളുമായി തിരിച്ച് വരുകയായിരുന്നു. സിനിമക്ക് പുറമേ പരസ്യത്തിലും സജീവമാണ് താരം.
വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍. ജ്വല്ലറി, കറി പൗഡര്‍ തുടങ്ങിയ പരസ്യങ്ങളിലാണ് നടി കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ആഭരണങ്ങളുടെ പരസ്യത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്. പട്ടുസാരിയോടൊപ്പം ആഭരണം അണിഞ്ഞ്, മുല്ലപ്പുവ് ചൂടി തികച്ചും അതീവ സുന്ദരിയായാണ് താരം സ്ക്രീനില്‍ ഉള്ളത്. മഞ്ജുവിനെ കൂടാതെ നടി കല്യാണി പ്രിയദര്‍ശനും ഈ പരസ്യത്തില്‍ ഉണ്ട്. ഇവരെ കൂടാതെ മറ്റു ബോളിവുഡ് താരങ്ങളും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അമിതാഭ് ബച്ചന് പുറത്തുവിട്ട പരസ്യം വിവിധ ഭാഷകളിലായാണ് ഒരുക്കിയത്.
മഞ്ജുവിന്റെ മകളുടെ വേഷത്തിലാണ് കല്യാണി പരസ്യത്തില്‍ എത്തുന്നത്. പരസ്യത്തിന്റെ ഭാഗമായി സ്ക്രീനില്‍ എത്തിയ എല്ലാവരും കിടിലന്‍ ലുക്കില്‍ തന്നെയാണ്. പരസ്യം വൈറലായതോടെ കമന്റുമായി ആരാധകരും എത്തി. ആദ്യമായി പരസ്യം കാണുമ്പോള്‍ ആരെ നോക്കണം എന്ന കണ്‍ഫ്യൂഷനും ആരാധകര്‍ക്കിടയില്‍ ഉണ്ട്.
ഇതിനടെ സ്ക്രീനില്‍ കല്യാണിയുടെ അമ്മവേഷത്തില്‍ മഞ്ജു എത്തിയത് ചിലര്‍ക്ക് പിടിച്ചില്ല. ഇന്നും ആരാധകര്‍ ഏറെയുള്ള നടിയെ കോളേജ് കുമാരിയായി കാണാന്‍ തന്നെയാണ് ആരാധകര്‍ക്കിഷ്ടം. ലുക്കുകൊണ്ടും നടി അങ്ങനെ തന്നെയാണെന്ന് തെളിയിച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഈ അടുത്തായി മഞ്ജു പങ്കുവെച്ച കിടിലന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രം കണ്ടപലരും മഞ്ജു ഇന്നും ചെറിപ്പമാണെന്ന്, തുടങ്ങി നിരവധി കമന്റുകളുമായാണ് വന്നത്.
ഇപ്പോള്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മഞ്ജുവിനെയും വളരെ ചെറിപ്പമായാണ് കാണാന്‍ കഴിഞ്ഞത്. 14 താരങ്ങളാണ് ഇത്തവണത്തെ പരസ്യത്തില്‍ ഉള്ളത്. ശ്വേത ബച്ചന്, ജയ ബച്ചന്, അമിതാഭ് ബച്ചന്, ശിവരാജ് കുമാര്‍, കത്രീന കൈഫ്, പൂജ സാവന്ത്, വാമിക തുടങ്ങിയവര്ക്കൊപ്പമായാണ് മഞ്ജു വാര്യരും കല്യാണിയും എത്തിയത്. മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം വഴിയും പരസ്യം ഷേയര് ചെയ്തിട്ടുണ്ട്.