തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നു പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അദിതി രാവു നടൻ സിദ്ധാർഥും.പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും ഈ കാര്യം വ്യക്തമാക്കുന്നത്.ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ.രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു.അതുകൊണ്ട് തന്നെ താരത്തിന്റെ കുടുംബത്തിന് വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അതിനാലാണ് 18-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് വിവാഹനിശ്ചയം അദിതി റാവുവും സിദ്ധാർഥും നടത്തിയത്.
അതേ സമയം ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണോ വിവാഹനിശ്ചയം നടന്നത് എന്നതിൽ വ്യക്തതയില്ല. ഇന്ത്യൻ സിനിമാ താരങ്ങളെല്ലാം അദിതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും കമന്റുകൾ കുറിച്ചിട്ടുണ്ട്. സന്തുഷ്ടകരമായ വിവാഹ ജീവിതം ലഭിക്കട്ടേയെന്ന ആശംസയാണ് കമന്റ് സെക്ഷനിൽ ഏറെയും. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർത്ഥ് വിവാഹിതനാകുന്നത്. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ട് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി.