സീരിയല്‍ സിനിമാ രംഗത്ത് പവര്‍ത്തിച്ച ആളാണ് നടി യമുന. വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്താണ് താരം പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാല്‍ നടി സ്ക്രീനില്‍ നിന്നും കുറച്ച് മാറി നിന്നപ്പോള്‍ ആരാധകരും അന്വേഷിച്ചെത്തി. ഇതിനിടെയാണ് താരത്തിന്റെ വിവാഹ വാര്‍ത്തയും പുറത്ത് വരുന്നത്.
യമുനയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായാണ് വിവാഹം നടത്തിയത്.
ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടിയും കുടുംബവും. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചു. വാര്‍ഷികത്തില്‍ പരസ്പരം ഗിഫിറ്റ് കൈമാറുന്നതും വീഡിയോയില്‍ കാണാം.
ഒരു വർഷം കണ്ണടച്ച് തുറക്കും മുൻപേ കടന്നുപോയി. കഴിഞ്ഞ വർഷം ഈ സമയം ദേവേട്ടൻ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അർത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലിൽതന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാർത്ഥന.
അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതൽ പോലെ തന്നെ മധുരതരമായ്. സഹോദരൻ ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നിസ്സീമ നന്ദി. സ്നേഹപൂർവ്വം നിങ്ങളുടെ, യമുന എന്നാണ് താരം കുറിച്ചത്.