സ്റ്റേജ് ഷോകളിലും പൊതു പരിപാടിയിലും കൂടുതലായും സാരിയില്‍ തിളങ്ങിയ ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്. ബോളിവുഡ് താരസുന്ദരിമാര്‍ക്കിടയില്‍ സാരി ഒരു സിഗ്നേച്ചര്‍ ഔട്ട്ഫിറ്റ് ആയതില്‍ വിദ്യയ്ക്ക് വലിയ പങ്കുണ്ട്. കാഞ്ചീവരം സാരിയും ഫേന്‍സി സാരിയുമെല്ലാം
വിദ്യയുടെ പ്രിയപ്പെട്ടത് തന്നെയാണ്. ഇപ്പോള്‍ ദേ വീണ്ടും കറുപ്പില്‍ എത്തിയിരിക്കുകയാണ് താരം. വിദ്യ ബാലന്റെ പുത്തന്‍ സാരിച്ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
മുമ്പും നടിയുടെ സാരിയുടത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കാഞ്ചീവരത്തിലാണ് വിദ്യ അധികവും എത്താര്‍. എങ്കിലും മറ്റു മോഡലുകളും പരീക്ഷിക്കാര്‍ ഉണ്ട് പുരുഷകേന്ദ്രീകൃതമായ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയിലും വിദ്യ ബാലന് ശ്രദ്ധേയയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത വിദ്യ പങ്കുവെക്കുന്ന പുത്തന്‍ ചിത്രങ്ങളൊക്കെ സൈബറിടത്തില്‍ ശ്രദ്ധ നേടാറുണ്ട്.
പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന് ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സെന്റ് സേവ്യേര്‍സ് കോളേജില്‍ സോഷ്യോളജിയില്‍ ബിരുദം നേടി. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്കാരവും. കൂടാതെ 2014-ല്‍ പത്മശ്രീ പുരസ്കാരവും ഇവര്‍ക്കു ലഭിച്ചു.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന് തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന നടിയാണ് വിദ്യ. അഭിനയത്തിന് പുറമെ തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് വിദ്യ.