പരമ്പര വാനമ്പാടിയിലെ നിര്‍മ്മലയെ മലയാളികള്‍ മറന്നു കാണില്ലല്ലോ. നടി ഉമാ നായര്‍ ആണ് ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത്. ഇതിനുപിന്നാലെ നടിക്ക് നിരവധി നല്ല അവസരം ലഭിച്ചു. ഇന്ദുലേഖ എന്ന സീരിയലില്‍ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മി എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചത് നടി ഉമാ നായര്‍ ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി താനും മറ്റ് അഭിനേതാക്കളും ലോക്ഡണ്‍ സമയത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ നേരിട്ട മാനസിക സംഘര്ഷത്തെക്കുറിച്ചെല്ലാം ഉമാ വ്യക്തമായി പറഞ്ഞിരുന്നു. സീരിയല്‍ ഷൂട്ട് നിര്‍ത്തിയ സമയത്താണ് ഉമ ഇത്തരം ഒരു പോസ്റ്റ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം . ഇപ്പോഴിതാ ഒരു പുതിയ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകാണ് നടി.
എല്ലാവര്ക്കും സുഖം ആണെന്ന് കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉമ സന്തോഷത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.. കുറച്ചു നാളുകളായി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്ക്കുന്നു. നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണ്. മാറി നിന്നത് എന്നും ഉമ പോസ്റ്റിലൂടെ വ്യക്തമാക്കി.
‘എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്ക്കുന്നു നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോള്‍ തുടങ്ങാം അല്ലെ… വരില്ലേ കാണാന്‍, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലില്‍ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്.