ചിത്രം പട്ടാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ടെസ്സ ജോസഫ് . പിന്നീട് താരം സിനിമയില്‍ ഒന്നും അത്ര സജീവം ആയിരുന്നില്ല. കുറെ നാളുകള്‍ക്ക് ശേഷം നടി മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. എന്റെ കുട്ടികളുടെ അച്ഛന് എന്ന മെഗാ സീരിയലിലൂടെയാണ് ടെസ്സയുടെ മടങ്ങിവരവ്. ഇപ്പോള്‍ മറ്റൊരു കുറിപ്പുമായാണ് താരം ആരാധകര്‍ക്കിടെ എത്തിയത്.
ഇപ്പോള്‍ മദേഴ്സ്ഡേയില്‍ അമ്മയ്ക്ക് ആശംസ അറിയിച്ചാണ് താരം രംഗത്ത് വന്നത്.
എന്റെ കാര്യത്തില്‍ എന്നെ ഒരിക്കലും മാറ്റി നിര്‍ത്തില്ലാന്ന് എനിക്ക് ഉറപ്പുള്ള ഒരേയൊരാള്‍ അമ്മയാണ് എന്ന് പറയുകയാണ് നടി. നമ്മളെ ഒരിക്കലും നമ്മളെ വിട്ടു പോകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുന്ന ഒരേയൊരാള്‍ അമ്മയായിരിക്കും, എന്നും താരം പറയുന്നു.
‘എന്നോട് വല്ലതും കഴിച്ചോന്ന് സ്ഥിരമായിട്ട് ചോദിക്കുന്ന ഒരേയൊരാള്‍ എന്റെ അമ്മയായിരിക്കും. എന്റെ മാറി മാറി വരുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ ചെറുപ്പം മുതലെ നല്ലോണം മനസ്സിലാക്കുന്ന ഒരേയൊരാള്‍ അമ്മയായിരിക്കും. എന്റെ മൂഡ് മാറുന്നതും ശരിയാവുന്നതുമൊക്കെ മനസ്സിലാക്കുന്നതും അമ്മ തന്നെ’
‘ചെറുപ്പത്തിലെ മുതല്‍ അപ്പനോട് വളരെ ക്ലോസാണെങ്കിലും അമ്മ വഴി പോയാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടന്നു കിട്ടുമായിരുന്നു. എനിക്ക് രണ്ട് കുട്ടികളുണ്ട് എങ്കിലും എന്നെ ഒരു പത്ത് വയസ്സുകാരിയായി കാണുന്ന ഒരേയൊരാള്‍ അമ്മയായിരിക്കും. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് വീടെത്തുമ്പോള്‍ രാത്രി പത്ത് മണിയാവും, ഇത്രയും നാളായിട്ടും ഞാന്‍ വീട്ടിലെത്തിയിട്ടെ അമ്മ കിടക്കൂ’
‘അമ്മക്ക് ഉറങ്ങാന്‍ മേലായിരുന്നോന്ന് ചോദിച്ചാല്‍, ഇന്നെന്താണോ ഉറക്കം വന്നില്ലാന്ന് പറയും. എന്നെക്കണ്ട് അന്നത്തെ വിശേഷങ്ങളൊക്കെ ചോദിച്ചാലേ അമ്മയ്ക്കുറങ്ങാന്‍ പറ്റു. എനിക്കു വേണ്ടി കാത്തിരിക്കുന്ന ഒരാളുണ്ടെങ്കില്‍ അതെന്റെ അമ്മ തന്നെയാണ്. നമുക്കെന്തേലും ഫ്രസ്ട്രേഷന്‍ ഉണ്ടേല്‍ അത് പറയാനും പെട്ടെന്ന് ദേഷ്യം വന്ന് ദേഷ്യപ്പെട്ടാല്‍ അത് കേട്ടു നില്‍ക്കേം, പിന്നെ മോളേ നീ ഒക്കെയാണോന്ന് ചോദിക്കുകയും ചെയ്യുന്ന ഒരേയൊരാള്‍ അമ്മയാണ്’
‘ഒരിക്കലും നമ്മളെ വിട്ടു പോകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുന്ന ഒരേയൊരാള്‍ അമ്മയായിരിക്കും. എന്റെ കാര്യത്തില്‍ എന്നെ ഒരിക്കലും മാറ്റി നിര്‍ത്തില്ലാന്ന് എനിക്ക് ഉറപ്പുള്ള ഒരേയൊരാള്‍ അമ്മയായിരിക്കും. ഈ മദേഴ്സ്ഡേയില്‍ എല്ലാ അമ്മമാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ മദേഴ്സ്ഡേ ആശംസകള്‍. നിങ്ങളെല്ലാവരും നമുക്കൊക്കെ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ഗിഫ്റ്റാണ്, സ്വര്‍ഗ്ഗത്തീന്ന് വന്ന ഒരു സമ്മാനം..!’, താരം കുറിച്ചു.