മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. സാമൂഹ്യ മാധ്യമങ്ങളിലും സുരഭി സജീവമാണ്. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് താരം ഇപ്പോൾ. താരം നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് പത്മ. അനൂപ് മേനോൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം പ്രതികരണം അറിയിക്കുകയാണ് താരം. സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ താൻ അനുകൂലിക്കുന്നില്ല എന്ന് താരം തുറന്നടിക്കുന്നു. സിനിമയിൽ പറയുന്ന കുഴി തന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. കുഴി നികത്തുവാനുള്ള എല്ലാ ഉത്തരവാദിത്വവും ഭരണാധികാരികൾക്കാണ് ഉള്ളത്.
ചിത്രത്തിൽ ചാക്കോച്ചനെ കാണുവാൻ തന്നെ സാധിച്ചിട്ടില്ല. ഒരു നടൻ എന്ന നിലയിൽ പൂർണമായും അദ്ദേഹം സിനിമയിൽ കഥാപാത്രമായി മാറി. താനും അതേ പാർട്ടിയിലുള്ള വ്യക്തിയാണ്. പക്ഷേ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള ഒരു കാര്യമാണ്.
അപ്പോൾ അത് നികത്തുവാനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അവർ അങ്ങനെ ചെയ്യുന്നുണ്ട് എന്ന് തോന്നൽ തനിക്കുണ്ട്. നമ്മൾ ടാക്സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്. വിദേശത്തുള്ള ആളുകൾ പലപ്പോഴും നമ്മുടെ റോഡിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. സുരഭി വ്യക്തമാക്കുന്നു.