ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുലേഖ. താരത്തിന്റെ മീനത്തില്‍ താലികെട്ട്, ചന്ദാമാമ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ യഥാര്‍ത്ഥ പേര് തേജലി ഘനേക്കര്‍ എന്നാണ്. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, 99-ല്‍ പുറത്തിറങ്ങിയ ‘ചന്ദാമാമ’യിലെ മായ, എന്നീ രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ പിന്നീട് നടി അഭിനയിച്ചുള്ളൂ. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം.
കുടുംബത്തിനൊപ്പം സിംഗപ്പൂരിലാണ് തേജലി. ഈ അടുത്ത് സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനിലൂടെ തേജലിയെകുറിച്ച് വന്ന ഒരു അഭിമുഖത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താരത്തിന്റെ വിശേഷം സോഷ്യല്‍മീഡിയയില്‍ എത്തുന്നത്. പാചകത്തില്‍ ഏറെ ക്രേസുള്ള തേജലി നട്മെഗ്നോട്ട്സ് എന്ന പേരില്‍ ഇന്‍സ്റ്റ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. മികച്ചൊരു ഫുഡ് ബ്ലോഗറുമാണ് ഇപ്പോള്‍ തേജലി.
ഇപ്പോള്‍ വിശേഷം പങ്കുവെക്കുന്നതിനിടെ സിനിമ വിടാനുള്ള കാരണവും നടി പറയുന്നുണ്ട്. ചില സാഹചര്യങ്ങള്‍ ആണ് സിനിമയില്‍ നിന്നും പോവാന്‍ കാരണമായത്. ശരിക്കും ഞാന്‍ അഭിനയം വിട്ടതായിരുന്നില്ല. ചന്ദാമാമയില്‍ അഭിനയിച്ചതിന് പിന്നാലെ ഞാന്‍ നാട്ടിലേക്ക് തിരിച്ചുപോയി, പഠിക്കുന്നതിനിടെയായിരുന്നു അഭിനയിച്ചിരുന്നത്. പിന്നെ പഠനം കഴിഞ്ഞപ്പോള്‍ ജോലി ലഭിച്ചു, അങ്ങനെ ജോലിയുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇതിനിടെ വിവാഹവും കഴിഞ്ഞു. ഇതിന് പിന്നാലെ സിംഗപ്പൂരിലേക്ക് മാറികയായിരുന്നു. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്സ് എടുത്തു. പിന്നെ മകള്‍ ജനിച്ചു. അങ്ങനെ ഓരോ തിരത്തില്‍ ആയി പോയി. എല്ലാം വിധി ആയിരിക്കാം നടി പറയുന്നു. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ഇന്നും എല്ലാം ഭാഷകളിലെയും സിനിമ കാണാറുണ്ട്. പ്രേക്ഷകര്‍ തരുന്ന സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദിയുണ്ടെന്നും
തേജലി പറഞ്ഞു.