സീരിയല്‍ മേഘലകളിലൂടെ വന്ന് സിനിമയില്‍ ചുവടുറിപ്പിച്ച നടിയാണ് ശ്രീയ രമേഷ്. വില്ലത്തിവേഷങ്ങളും അല്ലാത്തതുമായി കഥാപാത്രങ്ങള്‍ തനിക്ക് കഴിയുമെന്ന് നടി തെളിയിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ തന്റെ കുടുംബവിശേഷവും അഭിനയത്തെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുകയാണ് ശ്രീയ രമേഷ്.
”മോഹന്‍ലാല്‍ ബന്ധുവാണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. കുങ്കുമപൂവ് കണ്ടാണ് എനിക്ക് അഭിനയത്തോട് താല്പര്യമുണ്ടെന്ന് ലാലേട്ടന് മനസിലാക്കിയത്. അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതെന്നും നടി പറയുന്നു. എന്നാല്‍ അഭിനയത്തോട് വീട്ടുക്കാര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ലെന്നും പക്ഷേ ഭര്‍ത്താവ് ഫുള്‍ സപ്പോര്‍ട്ട് തന്നിരുന്നതായും താരം പറയുന്നു”.
ലോക്ഡൗണില്‍ കിടിലന്‍ മേക്കോവര്‍ നടത്തിയ നടികളില്‍ ഒരാളായിരുന്നു ശ്രീയ രമേഷ്. 68 കിലോയില്‍ നിന്നും 55 ല്‍ ആണ് നടി കുറച്ചത്. ഇതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം ഗള്‍ഫില്‍ ജീവിക്കുമ്പോള്‍ ആകസ്മികമായാണ് ശ്രീയക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മോഹന്‍ലാല്‍, കേന്ദ്രകഥാപാത്രമായി എത്തിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീയ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വേട്ട, ഒപ്പം, ഒടിയന് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗോമതി എന്ന സീരീയല്‍ നടിയുടെ കഥാപാത്രമാണ് നടി ചെയ്തത്. ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശ്രീയ. അതേസമയം ഇപ്പോള്‍ സീരിയല്‍ കഥാപാത്രങ്ങള്‍ നോക്കുന്നില്ലെന്നും നടി പറയുന്നു.
ലോക്ഡൗണ്‍ കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശ്രേയ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രതികരിക്കാറുള്ള ശ്രീയ അടുത്തിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ വിമര്‍ശിച്ചിരുന്നു.