മലയാള ചലച്ചിത്ര സീരിയൽ ലോകത്ത് ഒരു അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ. നടി ശ്രീലക്ഷ്മി ആണ് ഇപ്പോൾ നമ്മളെ വിട്ടു പോയിരിക്കുന്നത്. രജനി എന്നാണ് ഇവരുടെ ശരിയായ പേര്. 38 വയസ്സായിരുന്നു ഇവർക്ക്. ചൊവ്വാഴ്ച ആണ് സംസ്കാരം. വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
നിരവധി സിനിമകളിലും പരമ്പരകളിലൂടെ ഷോർട്ട് ഫിലിമുകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി കുറിച്ചി തകിടിയെൽ രാജമ്മയുടെ മകളാണ് ഇവർ. തലശ്ശേരി മാഹി സ്വദേശി വിനോദ് ആണ് ഭർത്താവ്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. വൈഷ്ണവ് എന്നാണ് മൂത്ത മകൻറെ പേര്. അഭിനവ് എന്നാണ് രണ്ടാമത്തെ മകൻറെ പേര്.
നൃത്ത കലാ ക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ചു കൊണ്ടായിരുന്നു ശ്രീലക്ഷ്മിയുടെ അരങ്ങേറ്റം. ചെല്ലപ്പൻ ഭവാനി ദേവിയുടെ ഭാരതീയ നൃത്ത കലാ ക്ഷേത്രത്തിലായിരുന്നു താരം നൃത്തം പഠിച്ചത്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോൻ നടത്തുന്ന ജയകേരള നൃത്തകലാലയം അതിൽ പല ബാല്യങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇങ്ങനെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
പത്തനംതിട്ട മുദ്ര നൃത്ത വേദിയുടെ അർധാഗന എന്ന ബാലെയിൽ താരം അഭിനയിച്ചിരുന്നു. അഖില കേരള നൃത്ത കലാലയത്തിൻറെ 2020 വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് താരം നേടി. ഇപ്പോൾ താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുകയാണ് മലയാളി പ്രേക്ഷകർ. അപ്രതീക്ഷിത വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.