തെന്നിന്ത്യയിലെ പ്രശസ്ത നടിമാരിലൊരാളാണ് സ്നേഹ. തമിഴ്,തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്.താരത്തിന് നിരവധി ആരാധകരും തെന്നിന്ത്യയിൽ ഉണ്ട്. സ്നേഹയുടെ ഭർത്താവാണ് പ്രസന്ന. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇതിനു ശേഷമാണ് വിവാഹം ഉണ്ടായത്.
2012 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനുശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇത് പ്രേക്ഷകരിൽ നിരാശ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ പിന്നീട് കുറച്ചുകാലത്തിനുശേഷം താരം അഭിനയത്തിലേക്ക് മടങ്ങിയെത്തി. സ്നേഹയുടെ ഭർത്താവ് പ്രസന്ന മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാളത്തിൽ അരങ്ങേറിയത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായകൻ.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് സ്നേഹ. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. തൻറെ സഹോദരിക്ക് പിറന്നാൾ സർപ്രൈസ് നൽകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്നേഹയുടെ പിറന്നാൾ സർപ്രൈസ് കണ്ടു തുള്ളിച്ചാടുന്ന സഹോദരിയെയും അടുത്ത കാണാം.
View this post on Instagram
പിറന്നാൾ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത സുഹൃത്തുക്കൾ അടക്കമുള്ളവർ എത്തിയിരുന്നു. പട്ടാസ് എന്ന സിനിമയിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. വാൻ എന്ന പുതിയ ചിത്രത്തിൽ താരം അഭിനയിക്കുന്നുണ്ട്. ആർ എ ഋതിക് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.