ചക്കപ്പഴം എന്ന ഒറ്റ ഹാസ്യ പരമ്പര തന്നെ ധാരാളം നടി ശ്രുതി രജനികാതിനെ കുറിച്ച് പറയാന്‍. മലയാളികളുടെ സ്വന്തം പൈങ്കിളിയാണ് ശ്രുതി. ചക്കപ്പഴം എന്ന പരമ്പരയാണ് പൈങ്കിളി എന്ന പേര് ശ്രുതിക്ക് ചാര്‍ത്തിക്കൊടുത്തത്. ഈ സീരിയല്‍ തന്നെ ഹിറ്റായതോടെ ഇതിലെ കഥാപാത്രങ്ങളും ശ്രദ്ധ നേടി. മോഡലിംഗ് ,നൃത്തം ,എവിയേഷന്‍ ,ജേണലിസം, എഴുത്ത് , ഷോ ഹോസ്റ്റിംഗ് , ആര്‍ജെ അങ്ങനെ ഒട്ടനവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.
ഇപ്പോഴിതാ ശ്രുതി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. സിപ് ലൈനിലൂടെ സഹസികമായി പോകുന്നതാണ് താരം പങ്കുവെക്കുന്നത്. ‘ജീവിതം വളരെ സാഹസികത നിറഞ്ഞതാണ്. അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്’, എന്നാണ് വീഡിയോയ്ക്ക് ശ്രുതി നല്കുന്ന ക്യാപ്ഷന്‍. നേരത്തെ താരത്തിന്റെ മണാലി യാത്ര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ക്കായി ശ്രുതി പങ്കുവെച്ചത്.
View this post on Instagram
നേരത്തെ സിനിമയില്‍ ശ്രുതി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെ അവസരം ഒന്നും കിട്ടാതെ വന്നതോടെയാണ് സീരിയലിലേക്ക് നടി എത്തിയത്. അനൂപ് മേനോന് ചിത്രം പത്മയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ശ്രുതിയുടെ മറ്റു ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് .