പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ ദമ്പതികളാണ് ശിവദയും മുരളീകൃഷ്ണനും. സ്ക്രീനില്‍ തിളങ്ങിയിരുന്ന ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം വീട്ടുക്കാരുടെ സമ്മതപ്രകാരമാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ സിനിമാരംഗത്ത് പ്രവര്‍ത്തിച്ച ആളാണ് മുരളീകൃഷ്ണ.
സിനിമക്ക് പുറമെ തങ്ങളുടെ കുഞ്ഞു കുടുംബത്തിലെ വിശേഷം പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. ഇപ്പോള്‍ ആരാധകരുടെ അവശ്യപ്രകാരം കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം ഇട്ടത്. മകളുടെ ചിത്രം കൂടാതെ വിവാഹ ചിത്രവും ഗര്‍ഭകാലത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഇടയ്ക്കിടെ മകള്‍ ജനിച്ചതിനെക്കുറിച്ചും, മകളുടെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞും ഇവരെത്താറുണ്ട്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ശിവദ. ജീവിതത്തിലെ അമ്മ വേഷവും സ്ക്രീനിലെ തിരക്കുകളുമെല്ലാം ആസ്വദിക്കുന്നയാളാണ് താനെന്ന് നടി മുന്‍പ് പറഞ്ഞിരുന്നു.
കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലെത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലും നടിക്ക് അവസരം ലഭിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം. തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയിലാണ്.