അഭിനയത്തെയും നൃത്തത്തെയും ഭ്രാന്തമായി ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാനും സാനിയക്ക് കഴിഞ്ഞു. കോളേജ് പശ്ചാതലത്തിലൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികവേഷത്തിലൂടെയാണ് സാനിയ വൈറലായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ട്രോളന്മാര് ഏറ്റെടുത്തതോടെ വൈറലാക്കുകയും ചെയ്തു. പിന്നീട് ആ ട്രോളുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇത് തന്റെ കരിയറിന്റെ ഒരു നല്ല തുടക്കം ആയിരുന്നു. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിക്ക് കഴിഞ്ഞു.
മികച്ച അഭിനയം, അതിനെക്കാള്‍ മികച്ച ഡാന്‍സ് ഇതെല്ലാം സാനിയയുടെ എടുത്ത് പറയേണ്ട കഴിവാണ്. ഡാന്‍സുമായി വേദികളില്‍ കയറിയാലും, സിനിമാ ചിത്രീകരണത്തിന് ക്യാമറയ്ക്ക് മുന്നിലെത്തിയാലും പിന്നീട് സാനിയ മറ്റൊരാളായി മാറും. ചെയുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്തിരിക്കും ഇതാണ് നടിയുടെ ശൈലി. തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങള്‍ക്ക് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനും താരം ശ്രമിക്കാറുണ്ട്.
സിനിമയും നൃത്തവും കൂടാതെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും നടി ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ഇളം പച്ചനിറത്തിലെ വസ്ത്രം അണിഞ്ഞ്കൊണ്ടാണ് ചിത്രത്തില്‍ സീനിയ ഉള്ളത്. കടല്ക്കരയില് നിന്നുള്ള കണ്ടംപെററി നൃത്തച്ചുവടുകളോടെയുള്ള ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
കടലഴകിന്റെ നെറുകയില്‍ പച്ചപ്പില്‍ തീര്‍ത്ത വസ്ത്രം അണിഞ്ഞ് വേറിട്ട നൃത്ത ചുവടുകളും നില്ക്കുന്ന താരത്തിന്റെ ചിത്രം അതിമനോഹരം തന്നെ. എന്തിലും വ്യത്യസ്തത പരീക്ഷിക്കുന്ന നടി ഇവിടെയും അത് പ്രയോഗിച്ചിരിക്കുകയാണ്. നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.