ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി വരികയാണ് അഫ്സലിപ്പോള്‍. ജാസ്മിന് ഗിഫ്റ്റ് അയച്ച് കൊടുത്തത് മുതല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് സംശയങ്ങള്‍ക്കെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അഫ്സല് വ്യക്തത വരുത്തിയരിക്കുകയാണ്.ബിഗ് ബോസിന് ശേഷമൊരു ജീവിതമുണ്ട്. പണം അല്ല എല്ലാം. ഇതൊക്കെ എന്റെ ജീവിതവും ഇമേജുമാണ് നശിപ്പിച്ചത്. ഞാന്‍ ആരുടെയും ഫ്രെയിമിന് പുറകില്‍ ഇല്ല, മാത്രമല്ല സെലിബ്രിറ്റി സ്റ്റാറ്റസിന് എന്റെ ജീവിതം വെച്ച് റിസ്ക് എടുക്കുകയുമില്ല. പണത്തിന് വേണ്ടി എല്ലാം ഞാന്‍ മറക്കുമെന്ന് നിങ്ങളൊക്കെ കരുതിയിട്ടുണ്ടാവും.
മറ്റൊന്ന് എനിക്കെന്റെ ആരോഗ്യം പോലും നശിച്ചിരിക്കുകയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വേദനയാണ് ഞാന്‍ സഹിച്ചത്. എത്ര പണമുണ്ടായാലും നഷ്ടപ്പെട്ട എന്റെ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല. ചിലപ്പോള്‍ സമയം എടുത്തേക്കാം. എന്നിരുന്നാലും എല്ലാവരും സത്യം അറിയണമെന്ന് കരുതി. എന്റെ മുന്‍പത്തെ പോസ്റ്റ് എന്താണ് കളയാത്തതെന്ന് പലരും ചോദിച്ചു.
അതിന് കാരണം ഞാന്‍ വാക്കുകള്‍ മാറ്റാറില്ല എന്നത് മാത്രമാണ്. എന്റെ പ്രശ്നം മുഴുവനും ആ മത്സരാര്‍ഥിയോട് മാത്രമാണ്. അവളുടെ കുടുംബവുമായി എനിക്ക് യാതൊരു പ്രശ്നമവുമില്ല.ഞങ്ങളുടെ റിലേഷന്‍ഷിപ്പിനെ പറ്റിയുള്ള കഥകളും ആ രണ്ട് മത്സരാര്‍ഥികളുടെ ബന്ധത്തിലെ ക്ലാരിറ്റി എന്താണെന്നും അതിലെ സത്യമെന്താണെന്നും കുറേ ആളുകള്‍ക്ക് അറിയണമെന്നുണ്ട്. എന്ന് കരുതി ഈ കാര്യങ്ങളൊക്കെ മത്സരാര്‍ഥിയുടെ ഗെയിമിനെ ബാധിക്കാന്‍ പാടില്ല. ആ മത്സരാര്‍ഥി അര്‍ഹതയുള്ള ആളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യണം.ആര്‍മിയെന്ന് വിൡക്കുന്ന കണ്ണിന് കാഴ്ചയില്ലാത്ത ചിലരൊക്കെ മുന്‍കൂട്ടി വിലയിരുത്തലുകള്‍ നടത്തിയും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമില്ലാത്ത കഥകള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണിപ്പോള്‍. നിങ്ങള്‍ക്ക് എന്നെയോ ആ മത്സരാര്ത്ഥിയെയോ വ്യക്തിപരമായി അറിയില്ല. എല്ലാം വൈകാതെ തന്നെ വ്യക്തമാവും.