തീവണ്ടിയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്. നടി 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇന്ന് തിരക്കുള്ള ഒരു നടി കൂടിയാണ് സംയുക്ത.
മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇനി താന്‍ മലയാളത്തിലേക്ക് ഇല്ലെന്ന് നടി പറഞ്ഞിരുന്നു.
ഇപ്പോള്‍ തമിഴിലും തെലുങ്കിലും പ്രേക്ഷകര്‍ നമുക്ക് നല്കുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണെന്ന് സംയുക്ത പറയുന്നു. എന്നാല്‍ ഇവിടെ തുടക്ക കാലത്തൊക്കെ തനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും താരം പറഞ്ഞു.
സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലൊക്കേഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട തികച്ചും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ലഭിച്ചില്ല. പലപ്പോഴും ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്റൂം ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ .
ഇത് ശരിയല്ല എന്ന് പറയാന്‍ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു.
അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്പേസിലെ ബേസിക് കാര്യമാണ് നടി പറഞ്ഞു.