അല്ലു അര്ജുന് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ്’പുഷ്പ’ . പതിവ് സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ നിന്നും മാറി പരുക്കന്‍ നായകനായാണ് ഇത്തവണ അല്ലു എത്തിയിരുന്നത്. സിനിമയ്ക്ക് നല്ല പ്രതികരണം ആണ് ലഭിച്ചത്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തില്‍ പ്രതിനായകനായിട്ടാണ് ഫഹദ് എത്തിയത്.
തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം എത്തിയത്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ‘പുഷ്പ’. ചിത്രത്തില്‍ നായികയായി എത്തിയിരുന്ന നടി രശ്മിക മന്ദാനയും ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിനിടെ നടി സമാന്ത സിനിമയുടെ ഭാഗമായതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഒന്നാം ഭാഗത്ത്, സമാന്ത ആടി തിമര്‍ത്ത ഊ അണ്ടവ എന്ന ഐറ്റം സോംഗ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പാട്ടും ഹിറ്റായി. അതേസമയം സിനിമയുടെ രണ്ടാം ഭാഗത്ത് സമാന്ത ഉണ്ടാവില്ല എന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്തുവന്നത്. സംവിധായകന് ആണ് ഈ കാര്യം വ്യക്തമാക്കിയത്.
സമാന്തയ്ക്ക് പകരം മറ്റൊരു നടിയെ കൊണ്ടു വരാനാണ് സുകുമാരന്റെ തീരുമാനം. ബോളിവുഡില്‍ ചിത്രത്തിന് വന്‍ വരവേല്പ് കിട്ടിയ സാഹചര്യത്തില്‍ ഒരു ബോളിവുഡ് നടി വച്ച് രണ്ടാം ഭാഗത്ത് ഐറ്റം ഡാന്‍സ് ചെയ്യിപ്പിക്കാനാണ് സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദും സംവിധായകന് സുകുമാരനും ആലോചിക്കുന്നത്.