ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടി സമാന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന്റെ കാരണങ്ങള്‍ പ്രേക്ഷകര്‍ തന്നെ തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും രണ്ടുപേരും പ്രതികരിച്ചില്ല. ഒടുവില്‍ താരങ്ങള്‍ക്ക് നേരെ ഗോസിപ്പും വരാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.
പിന്നാലെ നടി പേരില്‍ ചെറിയ മാറ്റം വരുത്തി. ഇതിനുശേഷം സങ്കടപ്പെടുത്തുന്ന തരത്തിലുള്ള നിരവധി ഫോട്ടോയും നടി ഷെയര്‍ ചെയ്തിരുന്നു. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചും സമാന്ത പറഞ്ഞിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് നാഗചൈതന്യ ഇതില്‍ പ്രതികരിച്ചത്. ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഞങ്ങളുടെ രണ്ടുപേരുടെയും നല്ലതിനു വേണ്ടിയാണ് എന്നായിരുന്നു നാഗചൈതന്യ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവോ എന്ന സംശയമാണ് ആരാധകരില്‍. ഇതിന്റെ കാരണം മറ്റൊന്നുമല്ല, വിവാഹമോചിതയാവുന്നു എന്ന് പറഞ്ഞു കൊണ്ട് സമാന്ത പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ നാഗചൈതന്യ സമാന്ത വീണ്ടും ഒന്നിക്കുന്നുവോ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.
അതേസമയം കരിയറില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. രണ്ടുപേര്‍ക്കും കൈനിറയെ സിനിമകളാണ്. കരിയറിന് ഏറെ പ്രാധാന്യം കൊടുക്കുന്ന രണ്ട് വ്യക്തികള്‍ കൂടിയാണ് ഇവര്‍.