സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും അഭിനയിച്ചിട്ടുണ്ട് സാധിക . പലപ്പോഴും സോഷ്യല്‍ മീഡിയ വഴി ധാരാളം വിമര്‍ശനങ്ങളും നടിക്കു നേരെ ഉയരാറുണ്ട്. എന്നാല്‍ ഒന്നിന് മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ ശക്തമായി പ്രതികരിക്കുന്നു ഒരു സ്വഭാവക്കാരിയാണ് സാധിക.
ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് താരം എത്താറുണ്ട്. സാധികയുടെ ചിത്രങ്ങള്‍ക്കെല്ലാം ആരാധകരും ഏറെയാണ്. ഇപ്പോള്‍ താരം പങ്കിട്ട ഫോട്ടോയാണ് വൈറല്‍ ആവുന്നത്. ഇത്തവണ പച്ച നിറത്തിലെ വസ്ത്രം ധരിച്ചാണ് സാധിക എത്തിയത്.
പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ അതി സുന്ദരിയായാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. ഇളം പച്ച നിറത്തിലുള്ള പ്ലീറ്റ്സോട് കൂടിയ കഫ്ത്താന്‍ ആണ് വേഷം. പുതിയ ചിത്രങ്ങള്‍ക്ക് വസ്ത്രത്തിന്റെ നിറത്തിന് ചേരുന്ന തരത്തിലുള്ള ഇളം പച്ച ഹൃദയത്തിന്റെ സ്മൈലി ഉപയോഗിച്ചാണ് പ്രേക്ഷകരുടെ പ്രതികരണം. സാധികയും ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ഇതേ സ്മൈലിയാണ്.
View this post on Instagram
മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടി സാധിക വേണുഗോപാല്‍. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയില്‍ ആദ്യമായി നായികയായി അഭിനയിച്ചു.