Social Media

ഹല്‍ദി ആഘോഷിച്ച് റെബേക്ക ; ജീവിതത്തിലും വിവാഹിതയാവാന്‍ തയ്യാറായി താരം

നടി റെബേക്ക സന്തോഷ് എന്ന കാവ്യയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് പരമ്പര കസ്തൂരിമാനിലൂടെയാണ്. മറ്റു സീരിയലിലും നടി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ സ്വന്തം കാവ്യയോട് ആരാധകര്‍ക്ക് വല്ലാത്ത ഒരു ഇഷ്ടമാണ്. പരമ്പരയില്‍ ജീവാ കാവ്യാ ജോഡികളെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് നിമിഷനേരം കൊണ്ടായിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ജോഡികള്‍ പരമ്പരയില്‍ ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.

ഇതിനിടെ നടി റെബേക്ക പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സീരിയലില്‍ താരം ജീവയുമായി ഒന്നിക്കുമ്പോള്‍ ജീവിതത്തില്‍ റെബേക്ക ശ്രീജിത്തുമായി ഒന്നിക്കാന്‍ പോവുകയാണ്. ഇത് സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

സന്തോഷ വാര്‍ത്തയറിഞ്ഞ ആരാധകര്‍ താരത്തിന് ആശംസ അറിയിച്ചും രംഗത്തെത്തി. തങ്ങളുടെ കാവ്യ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതും പ്രേക്ഷകരെ ഏറെ സന്തോഷത്തിലാക്കും എന്നത് ഇപ്പോള്‍ വന്ന കമന്റുകളില്‍ നിന്നും വ്യക്തമാണ്.

- Advertisement -

യുവ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റെബേക്കയെ സ്വന്തമാക്കുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയം മലയാളി പ്രേക്ഷകരുടെ ഇടയില്‍ പരസ്യമായ രഹസ്യമാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകാന്‍ പോകുന്നത്. ശ്രീജിത്തിനൊപ്പമുള്ള ചിത്രം നടി മുന്‍പ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയവും കഴിഞ്ഞത് . ഈ വിശേഷങ്ങളും റെബേക്ക തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഒടുവില്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരുന്നത്.

അതേസമയം ആരാധകര്‍ ഏറെയുള്ള പരമ്പര കസ്തൂരിമാന്‍ ജനപ്രീതിനേടി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ഓരോ ദിവസവും കിട്ടുന്നത്. ഏറെ നാള്‍ പിരിഞ്ഞ് ജീവിച്ച ജീവയും കാവ്യയും ഒന്നിക്കാന്‍ പോവുന്നതിന്റെ സന്തോഷം പ്രേക്ഷകര്‍ക്കും ഉണ്ട്.
Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

3 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

5 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago