Social Media

സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ അദ്ദേഹം ഓപ്പോസിറ്റ് വന്ന് നില്‍ക്കുമായിരുന്നു; ആദ്യ പ്രണയം വെളിപ്പെടുത്തി ജ്യോത്സനയും റിമിയും

മലയാളികള്‍ ആസ്വദിച്ചിരുന്ന് കാണുന്ന റിയാലിറ്റി ഷോ ആണ് സൂപ്പര്‍ 4. അത്രക്കും സ്വീകാര്യതയാണ് ഇന്ന് പരിപാടിക്ക് ലഭിക്കുന്നത്. റിമി ടോമി, വിധു പ്രതാപ്, ജ്യോത്സന, സിത്താര കൃഷ്ണകുമാര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ കൂടി പങ്കെടുക്കുന്നതോടെ പരിപാടി കിടിലന്‍ തന്നെ. പലപ്പോഴും ഒരു ഉത്സവത്തിന്റെ മൂഡാണ് പരിപാടി കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നാര്‍. പാട്ടും ഡാന്‍സും ,കോമഡിയും വേദിയില്‍ അരങ്ങേറാറുണ്ട്. പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക പരിപാടിയും ഇവര്‍ നടത്താറുണ്ട്.

- Advertisement -

ഇപ്പോള്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നടി പ്രയാഗ മാര്‍ട്ടിനും വേദിയില്‍ എത്തിട്ടുണ്ട്. പ്രണയ ദിനം ആയതിനാല്‍ പ്രണയത്തെക്കുറിച്ചാണ് ഈ തവണ ഷോയില്‍ വെച്ച് പലരും വെളിപ്പെടുത്തിയത്. മിക്കവരും ആദ്യ പ്രണയത്തെക്കുറിച്ചാണ് സംസാരിച്ചത്. റിമി ടോമി അടക്കമുള്ള ഗായകരും തങ്ങളുടെ ആദ്യ പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ റിമിയുടെ പ്രണയം തന്നെയായിരുന്നു രസകരമായിട്ടുള്ളതും.

റിമിയുടെ ഓര്‍മ്മയിലുള്ള സ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് താരം പറഞ്ഞത്. സ്‌കൂളില്‍ നിന്ന് താന്‍ വരുമ്പോള്‍ അദ്ദേഹം ഓപ്പോസിറ്റ് വന്ന് നില്‍ക്കും. ആ സമയത്ത് അറിയാതെ നോക്കി പോകാറുണ്ടെന്ന് മാത്രമേ റിമി പറയുന്നുള്ളു. എന്നാല്‍ ബാക്കി, എപ്പിസോഡില്‍ സര്‍പ്രൈസായിവെച്ചിരിക്കുകയാണ്.


വേദികളില്‍ നിന്നും ആദ്യ പ്രണയംകേട്ടിരുന്ന ജ്യോത്സനക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞു പ്രണയം. എന്നാല്‍ തന്റെ ആദ്യ പ്രണയം മലയാളിയോട് ആയിരുന്നില്ലെന്നും അതൊരു ഗുജറാത്തി ആയിരുന്നെന്നും താരം പറയുന്നു. വിധു പ്രതാപും സിത്താരയുമൊക്കെ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങള്‍ വേദിയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തവണ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് നടി പ്രയാഗ മാര്‍ട്ടിനായിരുന്നു സൂപ്പര്‍ ഫോറിന്റെ വേദിയിലെത്തിയ അതിഥി.

ഒടുവില്‍ അതിഥിയായി എത്തിയ പ്രയാഗയോട് ആയിരുന്നു ചോദ്യം. എന്നാല്‍ ഒരു വ്യക്തത തരാതെയാണ് നടി പ്രണയത്തെക്കുറിച്ച് പറഞ്ഞത് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. ബോയ്ഫ്രണ്ട് ഉണ്ടോ, നിങ്ങളിപ്പോള്‍ റിലേഷന്‍ഷിപ്പില്‍ ആണോ, പ്രണയിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് താരം, അവതാരകനുമായി ഇന്നൊരു ദിവസത്തേക്ക് മാത്രം പ്രണയിക്കാമെന്ന് പറയുന്നുണ്ട്.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രെമോ വീഡിയോയില്‍ നിന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമായത്.
ശരിക്കും ത്രില്ലടിപ്പിക്കുന്ന എപ്പിസോഡ് തന്നെയാണ് പ്രണയ ദിനത്തില്‍ ഇവര്‍ ഒരുക്കിയത്.

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

6 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

6 hours ago