ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇതിന് മുമ്പ് മറ്റു റിയാലിറ്റി ഷോകളില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. ചാനല്‍ പരിപാടികളിലൂടെ അവതാരകയായി വന്ന രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്.
എന്ത് പങ്കുവെച്ചാലും കൈയോടെ ആളുകള്‍ അത് ഏറ്റെടുക്കുന്നുവെന്നത് രഞ്ജിനിയുടെ പ്രത്യേകതയാണ്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത്തവണ മഞ്ഞ പാന്റും ടോപ്പുമാണ് വേഷം. മഞ്ഞ പനിഎന്നാണ് ചിത്രങ്ങള്‍ക്ക് രഞ്ജിനി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമായി രഞ്ജിനി ഇടയ്ക്കിടെ സാമൂഹ്യ വിഷയങ്ങളിലും തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. ഇതിനു പിന്നാലെ വിവാദങ്ങളിലും നടിയുടെ പേര് വന്ന്. എന്നാല്‍ ഇതൊന്നും രഞ്ജിനിയെ തളര്‍ത്തിയില്ല. തനിക്ക് പറയാനുള്ളത് എവിടെയാണെങ്കിലും രഞ്ജിനി തുറന്നു പറയാനുണ്ട് .
2010ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിക്ക് ലഭിച്ചു. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.