അഭിനയത്തിലും അവതാരകനായും ഒരു പോലെ തിളങ്ങിയ പ്രേക്ഷകരുടെ പ്രിയതാരമാണ് രാഹുല്‍ രവി. പൊന്നമ്പിളിയുടെ ഹരിയെന്നാണ് നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം അവസാനമാണ് രാഹുല്‍ വിവാഹിതന് ആയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും തന്റെ പ്രിയതമക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.
ഇതിനിടെ രണ്ടുപേരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. വിവാഹവിശേഷങ്ങള്ക്ക് പുറമെ ഇപ്പോള്‍ ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് രാഹുല്‍ കുറിക്കുന്ന പോസ്റ്റും അതിവേഗം ആണ് ആരാധകരിലേക്ക് എത്താര്‍. ഇപ്പോള്‍ അത്തരത്തില്‍ ലക്ഷ്മിക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുല്‍ പങ്ക് വച്ചിരിക്കുന്നത്.
അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ്’, താനെന്നുമായിരുന്നു രാഹുല്‍ രവി ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് കുറിച്ചത്.
പോസ്റ്റും ചിത്രമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ പ്രിയസഖിയുമായി ജീവിതം ആരംഭിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ മികച്ചതാണെന്നാണ് നടന് വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചത്. മാത്രമല്ല ഇരുവരുടെയും വിവാഹ വാര്‍ഷികത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും നടന്റെ കുറിപ്പില്‍ നിന്നും വ്യക്തമാണ്.
ഡിസംബര്‍ 27ന് പെരുമ്പാവൂരില്വെച്ചായിരുന്നു രാഹുല്‍ ലക്ഷ്മി എസ്നായരെ വധുവായി സ്വീകരിച്ചത്. ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്. തന്റെ വിവാഹ കാര്യം രാഹുല്‍ തന്നെയാണ് അറിയിച്ചിരുന്നത്. പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം ആരാധകരെ അറിയിച്ചിരുന്നത്. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന് താരം അന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു.
മഴവില്‍ മനോരയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങിയിരുന്നു.