സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ എന്ന സുഹൃത്തുമായി ജാസ്മിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു.ഗബ്രിയുമായ ജാസ്മിന്റെ സൗഹൃദം പരിധിവിട്ട് പോകുന്നുവെന്ന് മനസിലായപ്പോൾ സഹമത്സരാർത്ഥികൾ പല വിധത്തിലുള്ള ചോദ്യങ്ങൾ ഇരുവരോടും ചോദിച്ചു. അപ്പോഴാണ് താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ ജാസ്മിൻ വിളിച്ച് പറഞ്ഞത്. ശേഷം ശരണ്യ ആനന്ദ് ചോദിച്ചപ്പോൾ ഹൗസിന് പുറത്തുള്ള റിലേഷന് ഉറപ്പില്ലെന്ന തരത്തിലാണ് ജാസ്മിൻ സംസാരിച്ചത്.ഫാമിലി വീക്കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാതാപിതാക്കൾ ഹൗസിലേക്ക് വന്നപ്പോഴും മാലയും ഒരു ടെഡി ബെയറും സമ്മാനമായി നൽകിയപ്പോഴും അഫ്സൽ പുറത്ത് ജാസ്മിനെ കാത്തിരിപ്പുണ്ടെന്ന തരത്തിലാണ് സംസാരിച്ചത്. കൂടാതെ ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ സൂക്ഷിച്ചിരുന്ന മാലയും ഫോട്ടോയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം തന്റെ വിവാഹത്തെ കുറിച്ച് സിജോയോട് ജാസ്മിൻ സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ വർഷം വിവാഹമുണ്ടാകുമോയെന്ന് സിജോ ചോദിച്ചപ്പോൾ ഞാൻ ഇവിടേക്ക് വരാം നേരത്ത് പുറത്തിറങ്ങിയാൽ കല്യാണം എന്ന രീതിയിലാണ് നിന്നത്. എന്റെ വീട്ടുകാർ വന്നപ്പോഴും അവരുടെ ആറ്റിറ്റ്യൂഡ് വെച്ചും എനിക്ക് അങ്ങനെ തന്നെയാണ് ഫീൽ ചെയ്യുന്നത്. പിന്നെ വിത്ത് ഇൻ വൺ ഇയർ കൊച്ചും… ഓ… സീൻ എന്നാണ് ജാസ്മിൻ സിജോയ്ക്ക് നൽകിയ മറുപടി.ജാസ്മിന്റെ വീട്ടുകാരും അഫ്സലും ചേർന്ന് പ്രേക്ഷകരുടെ ഇമോഷൻ വെച്ച് നാടകം കളിച്ചുവെന്നൊക്കെയാണ് വിമർശനം വന്നത്.