ഒരൊറ്റ കണ്ണിറക്കലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടിയാണ് പ്രിയാ വാര്യര്‍. ആദ്യ ചിത്രങ്ങളില്‍ തന്നെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടി ഇപ്പോള്‍ അന്യ ഭാഷകളിലാണ് തിളങ്ങുന്നത്. തന്റെ മലയാളത്തിലെ ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു. എന്നാല്‍ ചിത്രത്തിലെ പാട്ടും ചില രംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ ഗായികയായും നടി തിളങ്ങിയിരുന്നു. അധികവും ഗ്ലാമര്‍ റോളുകളും ആണ് നടി തിരഞ്ഞെടുക്കുന്നത്. എങ്കിലും അഭിനയത്തില്‍ താരം വേറെ ലെവല്‍ തന്നെയാണ്. ഇപ്പോള്‍ മലയാളത്തിന് പുറമെ തെലുങ്കിലും കന്നഡയിലുമെല്ലാം പ്രിയയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്.
സ്ക്രീനില്‍ വന്ന് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രിയ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ രംഗത്ത് ചുവട് വെച്ച് നിമിഷനേരം കൊണ്ട് തിരക്കുള്ള നടിയായി മാറാന്‍ പ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ട്രോളന്മാരെ വകവെക്കാതെയാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്യാര്‍.
ഓരോ ചിത്രങ്ങളിലൂടെയും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊണ്ടിരിന്ന നടിയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തനിക്ക് സംഭവിച്ച രസകരമായ അബദ്ധം പങ്കുവെച്ചാണ് പ്രിയാ വാര്യര്‍ എത്തിയത്.
പ്രണയ രംഗത്തിനിടെ നായകന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന പ്രിയ ചാട്ടം പിഴച്ച് നിലത്ത് വീഴുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്ന് നടി വീണത് കണ്ട് അണിയറപ്രവര്‍ത്തകര്‍ ഓടിവരുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ നടി രക്ഷപ്പെടുകയായിരുന്നു. കുഴപ്പമൊന്നുമില്ലെന്നും ഷൂട്ടിംഗ് തുടരാമെന്നും പ്രിയ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.