വില്ലത്തി വേഷങ്ങളിലൂടെ വന്ന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രതീക്ഷ പ്രദീപ്. ഇപ്പോള്‍ മൗനരാഗത്തിലാണ് താരം അഭിനയിക്കുന്നത്. നേരത്തെ ശ്രദ്ധിക്കപ്പെട്ട സീരിയലുകളുടെ ഭാഗമാവാന്‍ പ്രതീക്ഷക്ക് കഴിഞ്ഞിരുന്നു. മീനാക്ഷി എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചുവട് വെപ്പായിരുന്നു സീരിയലിലേക്ക്. ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ പ്രതീക്ഷക്ക് കഴിഞ്ഞു.
ഇപ്പോഴിത ഓണത്തോടനുബന്ധിച്ച് പ്രതീക്ഷ നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടാണ് മലയാളികളുടെ മനം കവരുന്നത്. സെറ്റ് സാരിയില്‍ അതിമനോഹരിയായാണ് താരമെത്തിയിരിക്കുന്നത്. ത്രെഡ് വര്‍ക്കുള്ള ബ്ലൗസാണ് താരമണിഞ്ഞിരിക്കുന്നത്.
ഓലക്കുടയും പൂക്കൂടയും കൈയ്യില്‍ പിടിച്ചാണ് പ്രതീക്ഷയെത്തിയിരിക്കുന്നത്. മിനിമല്‍ മേക്കപ്പും വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളുമാണ് പ്രതീക്ഷ ധരിച്ചിരിക്കുന്നത്.
2021ല്‍ ആയിരുന്നു പ്രതീക്ഷയുടെ അമ്മ മരിച്ചത്. ആ വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ വര്‍ഷമാണെന്ന് നേരത്തെ നടി പറഞ്ഞിരുന്നു. അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്നു ഗിരിജ പ്രദീപ്. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതീക്ഷയെ പോലെ നടിയുടെ അമ്മയെയും ഒട്ടമിക്ക ആളുകള്‍ക്കും പരിചയം ഉണ്ട്. പ്രതീക്ഷക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലെല്ലാം കൂട്ടിനായി അമ്മയും പോവാറുണ്ടായിരുന്നു.