സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് പ്രശസ്ത നടി നമിത പങ്കുവച്ച ചില ചിത്രങ്ങളാണ്. ബേബി ഷവർ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തൻറെ വിശേഷങ്ങൾ ഇടയ്ക്കിടെ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കൊറിയോഗ്രാഫർ കലാ മാസ്റ്ററും ഒപ്പം നമിതയും പങ്കുവെച്ച ചിത്രങ്ങളാണ് ഇത്.
കഴിഞ്ഞമാസം താരം ഗർഭിണിയാണ് എന്ന് അറിയിച്ചിരുന്നു. ഇതിൻറെ ഭാഗമായി ഒരു ഫോട്ടോഷൂട്ടും താരം നടത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ ആണ് താരം ഈ വിവരം പുറത്തു വിട്ടതും എന്നത് ശ്രദ്ധേയമായി. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഇപ്പോൾ എത്തുന്നത്. പുതിയ ചിത്രങ്ങളിൽ താരത്തെ കാണാൻ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
View this post on Instagram
മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് നമിത. ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത നടിയായി മാറിയ താരമാണ് അവർ. ക്യാമറയ്ക്ക് മുന്നിലും അതീവ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഇവർ. താരം അഭിനയിച്ച ഒട്ടേറെ സിനിമകൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം.
View this post on Instagram
എന്നാൽ പിന്നീട് ഗ്ലാമർ റോളുകൾ മാത്രമല്ല മറ്റു റോളുകളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള റോളുകൾ പലഭാഷകളിലായി നമിത അഭിനയിച്ചു ഫലിപ്പിച്ചിട്ട്മുണ്ട്. അങ്ങനെയുള്ള റോളിനെ പറ്റി പറയുമ്പോൾ പുലിമുരുകൻ എന്ന ചിത്രം ഒരുപക്ഷേ മലയാളികളുടെ മനസ്സിലേക്ക് വന്നേക്കാം. ചിത്രത്തിൽ ജൂലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. കുറച്ചു നർമരംഗങ്ങൾ സമ്മാനിച്ച് ആരാധകരുടെ കയ്യടി നേടിയാണ് ജൂലി മടങ്ങിയത്.
View this post on Instagram