ഒരുകാലത്ത് ബിഗ് സ്ക്രീനില്‍ തിളങ്ങിനിന്നിരുന്ന നടിയാണ് മുക്ത. മിനിസ്ക്രീനിലൂടെ ആയിരുന്നു മുക്ത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ നടി ബിഗ്സ്ക്രീനിലേയ്ക്ക് പോവുകയായിരുന്നു. നടി എന്നത് പോലെ നല്ലൊരു നര്‍ത്തകി കൂടിയാണ് മുക്ത. നിരവധി ചിത്രങ്ങളില്‍ നായിക വേഷങ്ങള്‍ ചെയ്തിരുന്ന മുക്ത വിവാഹശേഷമാണ് അഭിനയത്തില്‍ നിന്നും മാറിനിന്നത്. എന്നാല്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പരമ്പരയിലേക്ക് തന്നെ നടി തിരിച്ചെത്തുകയായിരുന്നു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചത്. ഇപ്പോള്‍ മകളും ഭര്‍ത്താവുമൊത്ത് കൊച്ചിയിലാണ് താരം. ഇടക്കിടെ മകളുടെ വിശേഷം പങ്കുവെച്ച് നടി എത്താറുണ്ട്.
അതേസമയം കൂടത്തായി സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ പരമ്പരയിലെ ജോളി എന്ന കഥാപാത്രത്തില്‍ ആയിരുന്നു മുക്ത തിരിച്ചുവന്നത്. താന്‍ മൂന്നുവട്ടം വേണ്ടെന്നുവച്ച കഥാപാത്രമായിരുന്നു ഇതെന്ന് മുക്ത നേരത്തെ പറഞ്ഞിരുന്നു .പിന്നീട് ഭര്‍ത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും സപ്പോര്‍ട്ടോട് കൂടിയാണ് വീണ്ടും ഇതിലേക്ക് തിരിച്ചെത്തിയതെന്ന് നടി പറഞ്ഞിരുന്നു. മുക്തയെ പോലെ മകള്‍ കിയാര എന്ന് കണ്മണിയ്ക്കും ആരാധകര്‍ ഏറെയാണ്. ഓണദിനത്തില്‍ മകളുടെ പാട്ടും മുക്ത ഷെയര്‍ ചെയ്തിരുന്നു.
ഇടയ്ക്കിടെ റിമിടോമിയുടെ യൂട്യൂബ് വീഡിയോകളിലും കിയാര പ്രത്യക്ഷപ്പെടാറുണ്ട്. ഈ അടുത്ത് വനിതയുടെ കവര്‍ പേജിലും അമ്മയുടെയും മകളുടെയും ഫോട്ടോ വന്നിരുന്നു. ഇപ്പോള്‍ അമ്മയ്ക്ക് പിന്നാലെ മകളും അഭിനയ രംഗത്തേക്ക് എത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത് . നേരത്തെ തന്നെ മുക്തയുടെ മകളുടെ കഴിവിനെക്കുറിച്ച് ആരാധകര്‍ പറഞ്ഞിരുന്നു.
എം പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കണ്മണിയും എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്മാര്. നേരത്തെ പാട്ടിലും ഡാന്‍സിലും തിളങ്ങിയ കണ്മണിക്കുട്ടിയുടെ അഭിനയം കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍. കണ്മണിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് വന്നത്.
പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…
ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…