ഒരിടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിന് മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷം ആക്കിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് എടുത്തിരിക്കുകയാണ് മീരാജാസ്മിന്. ആദ്യം തന്നെ തന്റെ പുതിയ ചിത്രം മകളിലെ ഒരു വര്‍ക്കിംഗ് സ്റ്റില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു മീര.
ആദ്യ പോസ്റ്റ് ഇട്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ ഒരുലക്ഷത്തോളം അടുക്കുകയാണ് മീരയുടെ ഫോളോവേഴ്സിന്റെ എണ്ണം. നിലവില്‍ മീരയ്ക്ക് 90.5ഗ ഫോളോവേഴ്സ് ആണുള്ളത്. അതേസമയം ഒരിടവേളക്ക് ശേഷം മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ് നടി . സത്യന് അന്തിക്കാട് തന്നെ മീരയെ സ്വാഗതം ചെയ്ത് എത്തുയിരുന്നു.
‘വിജയദശമി ദിനത്തില്‍ മീര ജാസ്മിന് വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മ്മകളാണ്. രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന ‘കണ്മണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,’ സത്യന് അന്തിക്കാട് കുറിച്ചത് ഇങ്ങനെ.
അതേസമയം സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിന് ചലച്ചിത്രരംഗത്തെത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്, ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന് ഇതില്‍ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു.