മോഡലിങ്ങിലൂടെ സിനിമയില്‍ എത്തിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഒരു പോരാളി കൂടിയാണ് മംമ്ത. തന്നെ ബാധിച്ച അര്‍ബുദ രോഗത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു നടി. അന്നും ഇന്നും അഭിനയരംഗത്ത് ഉണ്ട് ഈ താരം. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതെല്ലാം വിദേശത്താണ്. വിവാഹജീവിതത്തിലേക്ക് കടന്നെങ്കിലും, ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ നടിക്ക് കഴിഞ്ഞില്ല. ഒടുവില്‍ വിവാഹമോചനം നേടുകയായിരുന്നു നടി.
അഭിനയിക്കുന്നതോടൊപ്പം പിന്നണിയില്‍ പാടുകയും ചെയ്യ്ത താരത്തിന് 2006 ല്‍ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ ഫിലിം രണ്ടു ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 2010 ല്‍ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡും മമ്തയ്ക്കു ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്. എല്ലാവരും പ്രണയദിനത്തില്‍ തങ്ങളുടെ കുടുംബത്തിന്റേയോ ജീവിതപങ്കാളിയുടേയോ ഒപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ മംമ്ത പങ്കുവെച്ചത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു നായയുടെ ചിത്രമാണ്. ‘ഗുച്ചി’ എന്ന തന്റെ വളര്‍ത്തുനായയെ പരിചയപ്പെടുത്തിയാണ് താരം പ്രണയദിനം മനോഹരമാക്കിയത്.
2005 ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹന്‍ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ശേഷം നിരവധി അവസരം ഈ നടിക്ക് ലഭിച്ചു.