നീലക്കുയില്‍ എന്ന ഹിറ്റ് സീരിയലിലൂടെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ലത സംഗരാജു. അന്യഭാഷ നടിയായിട്ട് പോലും മലയാള പരമ്പരയില്‍ മികച്ച രീതിയല്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു. വൈകാതെ തന്നെ റാണിയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നീലക്കുയില്‍ നിന്നും പോയ താരം മറ്റു ഭാഷാ സീരിയലുകളിലും അഭിനയിച്ചു.
2020ല്‍ ആണ് നടി വിവാഹിതയാവുന്നത്. സൂര്യന് എന്ന ആണ്സുഹൃത്തുമായിട്ടുള്ള ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2020 ജൂണിലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് അധികമാവുന്നതിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് ജനിക്കുമെന്നുള്ള കാര്യം നടി പുറംലോകത്തെ അറിയിച്ചു.
അടുത്തിടെ ആയിരുന്നു ലത അമ്മ ആയത്. ഇപ്പോഴിതാ ലത പങ്കിട്ട പുത്തന്‍ ചിത്രങ്ങള്‍ ആണ് വൈറലായി മാറുന്നത്. മകന് ലിഖിത് ശര്‍മ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ലത പങ്കിട്ടിരിക്കുന്നത്. അമ്മയും മകനും വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഫോട്ടോയില്‍ എത്തിയത്.
ക്യൂട്ട് എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ലത മകനെ താലോലിക്കുന്നതും കാണാം. ചിരിച്ച് നില്ക്കുന്ന അമ്മയുടെ മകന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം വിവാഹം ശേഷവും അഭിനയത്തില്‍ നടി എത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് തന്റെ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി വരുന്ന സന്തോഷം അറിഞ്ഞത്. പിന്നാലെ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി.