മലയാളികൾക്ക് ഒരുപക്ഷേ സുപരിചിതയായ നടി ആയിരിക്കും ജസീല പൺവീർ. കന്നട ടെലിവിഷൻ രംഗത്ത് ആണ് താരം തുടങ്ങുന്നത്. പിന്നീട് മലയാളികൾക്കും പ്രിയങ്കരിയായി മാറി. മലയാളത്തിലെ പല പരമ്പരകളിലും സജീവമായിരുന്നു. ഇതിനിടയിൽ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ജസീല കൂടുതൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ദുരനുഭവം ത്തെക്കുറിച്ച് ആണ് താരം വ്യക്തമാക്കുന്നത്. ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ ചെന്നതായിരുന്നു താരം. അപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടിവന്നത് എന്ന് ജസീല പറഞ്ഞു.
പരസ്യചിത്രത്തിൽ അഭിനയിക്കാൻ ബംഗളൂരുവിൽ എത്തിയതായിരുന്നു. ഒരു കോഡിനേറ്റർ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹം സുഹൃത്ത് ബംഗളൂരുവിൽ നിന്ന് കൂടെ വരുന്നുണ്ട് എന്നുള്ള കാര്യം പറഞ്ഞു. അയാൾ തന്നോട് ഒരു രാത്രി കഴിയാൻ പറ്റുമോ എന്ന് ചോദിച്ചു.
ഇത് കേട്ടപ്പോൾ തന്നെ കോഡിനേറ്ററെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷേ അയാളുടെ ഭാഗത്തുനിന്നും അതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായത്. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയൂ എന്ന് പറഞ്ഞു. എത്ര പൈസ വരും എന്നൊക്കെ ചോദിച്ചതായും താരം പറയുന്നു.