മലയാളികൾക്ക് സുപരിചിതയായ നടി ആയിരിക്കും ഗൗതമി നായർ. ഏറെ കാലമായി താരം സിനിമയിൽ സജീവമല്ലായിരുന്നു. ഈ ഒരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ മേരി ആവാസ് സുനോ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജയസൂര്യ, മഞ്ജുവാര്യർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ എടുത്ത് ഇടവേള യെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതമി. തനിക്ക് ആരും സിനിമ തന്നില്ല എന്ന് വെട്ടിത്തുറന്നു പറയുന്നു താരം. അതാണ് സത്യാവസ്ഥ എന്നും ഗൗതമി കൂട്ടിച്ചേർത്തു.
ജാഡ ഇട്ടാൽ സിനിമ കിട്ടില്ല. സത്യം പറഞ്ഞാൽ സിനിമ കിട്ടാത്തതുകൊണ്ടാണ് ഇടവേള എടുത്തത്. കാര്യമാണ് താൻ പറഞ്ഞത്. താൻ അഭിനയിക്കുന്നില്ല എന്നാണ് എല്ലാവരും വിചാരിച്ചത്. ആരും പടം തന്നില്ല. അപ്പോൾ താൻ വീട്ടിലിരുന്നു.
സിനിമ ഇല്ലാത്തപ്പോൾ വീട്ടിൽ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ പഠനവുമായി മുന്നോട്ടു പോകാം എന്ന് കരുതി. എംഎസ്സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയത് അങ്ങനെയാണ്. താരം വെളിപ്പെടുത്തി. പുതിയ ചിത്രത്തിൽ ഒരു ആർച്ചയുടെ റോളിലാണ് ഗൗതമി എത്തുന്നത്. കുറച്ചു വ്യത്യസ്തമായ കഥാപാത്രമാണ് ഇത് എന്ന് താരം പറയുന്നു.