ദിവ്യ ഉണ്ണിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. നായികയായി അല്ലാതെയും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഒന്നും അത്ര സജീവമല്ല ദിവ്യഉണ്ണി. വിദ്യ എന്ന സഹോദരിയുമുണ്ട് താരത്തിന്.
യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷമാണ് ഇത്. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും നൃത്തത്തിൻ്റെ തിരക്കുകളുമായി കഴിഞ്ഞുകൂടുകയാണ് താരം. രണ്ടു വർഷങ്ങൾക്കു മുൻപ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. പെൺകുഞ്ഞിനു ഐശ്വര്യ എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. ഇടയ്ക്കൊക്കെ വിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ മകളുടെ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെച്ചിരിക്കുകയാണ് ദിവ്യ. ഒരു പാർക്കിൽ മകൾക്കൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളും വീഡിയോയും ആണ് താരം പങ്കു വച്ചിരിക്കുന്നത്. അറിവിലും ജ്ഞാനത്തിലും നമ്മൾ പക്വത ആർജിക്കുന്നുണ്ട്. ഒരിക്കലും പക്ഷേ നമ്മുടെ ഹൃദയത്തിൻറെ കളിസ്ഥലം വിട്ടു പോകില്ല. എന്നിങ്ങനെയുള്ള ഒരു കുറിപ്പും താരം ഇതിന് നൽകിയിട്ടുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് ഇത് ശ്രദ്ധ നേടുന്നത്.
View this post on Instagram
നിരവധി കമൻറുകൾ ഇതിന് ലഭിക്കുന്നുണ്ട്. കുറച്ചു മുൻപ് മകളുടെ വിദ്യാരംഭ ചടങ്ങുകൾ നടന്നിരുന്നു. കൊച്ചിയിൽ നടന്ന താരസംഘടനയുടെ യോഗത്തിൽ താരവും ഇക്കൊല്ലം പങ്കെടുത്തിരുന്നു. യോഗത്തിൽ താരം പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളും ദിവ്യ പങ്കുവെച്ചു.
View this post on Instagram